രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ടു മരണം. രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ യുവാക്കളാണ് മരിച്ചത്. വള്ളയില്‍, തിരുവങ്ങൂര്‍ എന്നിവിടങ്ങളിലാണ് 19 വയസുകാരനും 35 വയസുകാരനും മരിച്ചത്. ഇതേത്തുടര്‍ന്ന് കോഴിക്കോട്-മംഗളൂരു പാതയില്‍ ട്രെയിനുകള്‍ അല്പസമയം വൈകി.
വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം നോര്‍ത്തില്‍ നിന്നുള്ള അമൃത്സര്‍ എക്സ്പ്രസ് കോഴിക്കോട് സ്റ്റേഷന് വിട്ടതിനു പിന്നാലെയാണ് വെള്ളയില്‍ സ്റ്റേഷനു സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചത്. 15 കിലോമീറ്റര്‍ അകലെ തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ട് 6.50 ന് മറ്റൊരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. പൊലീസ് എത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha


























