സന്തോഷത്തോടെയാണ് മേഘ്‌ന അന്ന് ചിരുവിനെ ഊട്ടിയത്; കണ്ണു നനയിക്കും ഈ വീഡിയോ!

കന്നഡ നടനും നടി മേഘ്‌ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചവിവരം ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്.കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 39 കാരനായ താരത്തിന്റെ വിയോഗത്തില്‍ ആരാധകരും താരങ്ങളും ഒരുപോലെ വേദനിച്ചിരുന്നു.
അടുത്തിടെയായിരുന്നു ചിരഞ്ജീവിയുടെ സഹോദരനും അഭിനേതാവുമായ ധ്രുവ് സര്‍ജയുടെ വിവാഹം നടന്നത്. കാര്യങ്ങള്‍ക്കെല്ലാമായി ഓടിനടന്നിരുന്നു ചിരഞ്ജീവി. ഈ വിവാഹത്തിന്റെ വീഡിയോയും ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. സദ്യയ്ക്കിടയില്‍ മേഘ്‌ന ചിരുവിന് ചോറ് വാരി നല്‍കുന്നതും വീഡിയോയില്‍ കാണാം. അതീവ സന്തോഷത്തോടെയായിരുന്നു മേഘ്‌ന അന്ന് ചിരുവിനെ ഊട്ടിയത്. ഭക്ഷണം വിളമ്പുന്നവരോട് ഭാര്യയ്ക്ക് വീണ്ടും ചോറ് കൊടുക്കാനായി പറയുന്നുണ്ട് താരം. കണ്ണീരോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ലെന്നായിരുന്നു ആരാധകര്‍ പറയുന്നത്.
സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് പ്രിയതമന്‍ നല്‍കുന്നതെന്നും ഈ മേഖലയില്‍ തുടരുമെന്നും തുടക്കത്തില്‍ തന്നെ മേഘ്‌ന പറഞ്ഞിരുന്നുയ മെയ് 2നായിരുന്നു ഇവര്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന് മുന്‍പ് തന്നെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നാല് മാസം ഗര്‍ഭിണിയാണി മേഘ്‌ന. അതിനിടയിലാണ് അപ്രതീക്ഷിതമായി പ്രിയതമന്‍ യാത്രയായത്. ഭര്‍ത്താവിനെ അവസാനമായി ചുംബിച്ച് പൊട്ടിക്കരയുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























