ഫാസിലിന്റെ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഷംന കാസിം

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. മലയാളത്തിന് പുറമേ തമിഴില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന താരം ഇപ്പോള്‍ ദിലീപ് നായകനായി ഫാസില്‍ സംവിദാനം ചെയ്ത മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയില്‍ അവസരം നഷ്ടപെട്ട കാര്യം തുറന്ന് പറയുകയാണ്. പിന്നീട് കേരളത്തില്‍ പോലും വരാന്‍ താന്‍ ഇഷ്ടപ്പെട്ടിട്ടില്ല. അടുത്ത സിനിമയില്‍ അവസരം താരമെന്നൊക്കെ ഫാസില്‍ സാര്‍ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ ഉള്ള ക്ഷമ തോന്നിയില്ലന്നും. പക്ഷെ സിനിമയില്‍ നിന്നും അവസരം നഷ്ടപ്പെടാന്‍ ദിലീപേട്ടനല്ല കാരണക്കാരന്‍. പക്ഷെ ദിലീപേട്ടനുമായി അടുത്ത ബന്ധമുള്ള ഒരാളാണ് എനിക്കെതിരെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം ആ കഥ പുറത്ത് പറഞ്ഞാല്‍ ആര്‍ക്കും നല്ലതായിരിക്കില്ല എന്നും ഷംന കാസിം പറയുന്നു.
സംഭവത്തെ കുറിച്ച് ഷംന കാസിം പറയുന്നത്....
'ഈ സിനിമക്ക് വേണ്ടി സംവിധായകന്‍ ഫാസിലിന്റെ നിര്‍ദേശ പ്രകാരം പല സ്‌റ്റേജ് ഷോകളില്‍ നിന്നും ഒഴുവായെന്നും, തമിഴില്‍ ചിമ്ബു നായകനായ സിനിമയില്‍ നായിക വേഷത്തില്‍ നിന്നും പിന്മാറിയെന്നും ഷംന പറയുന്നു കാരണം ദിലീപിന്റെ നായികയായി അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നു.
എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോള്‍ ഫാസില്‍ ഫോണില്‍ വിളിച്ചു ഒഴുവാക്കിയ കാര്യം അറിയിച്ചു, ദേഷ്യവും സങ്കടവും പ്രതിക്ഷ നഷ്ടപ്പെട്ടിട്ടും താന്‍ ''ഓക്കേ സാര്‍ എന്ന് മാത്രമാണ് പറഞ്ഞത്. പിന്നീട് സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടന്‍ വിളിച്ചുവെന്നും ഷംന എന്നെ ശപിക്കരുത് എന്ന് പറഞ്ഞു. എന്നാല്‍ താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നും പക്ഷെ തന്നെ വേദനിപ്പിച്ചതിന് ഉള്ള എന്തെങ്കിലും നല്ല റിസള്‍ട്ട് ആ സിനിമക്ക് ലഭിക്കുമെന്നും ദിലീപേട്ടനോട് പറഞ്ഞു. താന്‍ ശപിച്ചിട്ടില്ലനും എന്നാല്‍ ആ സിനിമക്ക് ഒരു ശാപം കിട്ടിയെന്നും ഷംന പറയുന്നു.
പിന്നീട് കേരളത്തില്‍ പോലും വരാന്‍ താന്‍ ഇഷ്ടപ്പെട്ടിട്ടില്ല. അടുത്ത സിനിമയില്‍ അവസരം താരമെന്നൊക്കെ ഫാസില്‍ സാര്‍ പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ ഉള്ള ക്ഷമ തോന്നിയില്ലന്നും. പക്ഷെ സിനിമയില്‍ നിന്നും അവസരം നഷ്ടപ്പെടാന്‍ ദിലീപേട്ടനല്ല കാരണക്കാരന്‍, അങ്ങനെ ഞാന്‍ നായികയായി വരുന്നത് താല്പര്യമില്ലായിരുന്നു എങ്കില്‍ ആദ്യമേ അദ്ദേഹത്തിന് പറയാമായിരുന്നു. പക്ഷെ ദിലീപേട്ടനുമായി അടുത്ത ബന്ധമുള്ള ഒരാളാണ് എനിക്കെതിരെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം ആ കഥ പുറത്ത് പറഞ്ഞാല്‍ ആര്‍ക്കും നല്ലതായിരിക്കില്ല എന്നും ഷംന കാസിം പറയുന്നു.
ദിലീപേട്ടന്‍ നല്ല സുഹൃത്താണ്, സിനിമക്ക് വേണ്ടി കരാര്‍ ഒപ്പിട്ടപ്പോള്‍ തന്നെ അദ്ദേഹം വിളിച്ചു ആത്മവിശ്വാസം തന്നിരുന്നു. നല്ല നടിയാണ് തന്നെനും കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ഇന്നും ദിലീപുമായി നല്ല ബന്ധം സുക്ഷിക്കുന്നുണ്ടെന്നും മലയാളികളുടെ പ്രിയ താരം ഷംന പറയുന്നു.
https://www.facebook.com/Malayalivartha



























