പൃഥ്വിയെ പറ്റി ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടം വരുന്നത് ഇന്ദ്രനാണ്.... ഇന്ദ്രജിത്തിനെ കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നത്

മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. തന്റെ മക്കളായ ഇന്ദ്രജിത്തിന്റയും പൃഥ്വിരാജിന്റെയും കുട്ടിക്കാലത്തെ കുറിച്ച് വാചാലയാകുകയാണ് മല്ലിക. ഇന്ദ്രന്‍ ചെറുപ്പത്തില്‍ ഭയങ്കര കുസൃതി ആയിരുന്നു. ഇന്ദ്രന് ഒരു മൂന്ന് വയസു ആകാറായി അപ്പോള്‍. ഞാന്‍ അറിയാതെ പോലും ഇന്നും അവരുടെ മാനസിക ബന്ധം മറ്റൊരു തരത്തിലാണ്. ഞാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കാറുള്ളതും അവരിങ്ങനെ പോകണം എന്നാണ്. അന്ന് രാജു ജനിച്ചത് മുതല്‍ ഇന്ദ്രന്‍ വേറൊരാളായി മാറി. അവനെ കുളിപ്പിക്കാനും, ഡ്രസ്സ് ചെയ്യിക്കാനും അങ്ങനെ തുടങ്ങി രാജു എവിടെ ചെന്ന് കിടന്നാലും അവനെ കളിപ്പിക്കുകയും കൂടെ ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു ഇന്ദ്രന്‍. ഇന്ദ്രന്റെ മകള്‍ പ്രാര്‍ത്ഥനയിലും ഞാന്‍ അത് കണ്ടിട്ടുണ്ട്. നക്ഷത്ര വന്നപ്പോള്‍ അവള്‍ അത്‌പോലെ കെയര്‍ ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു.
ഞങ്ങള്‍ വഴക്ക് കൊടുക്കുമ്‌ബോള്‍ ഒക്കെ അതിന്റെ ഇടപെട്ടു അവന്‍ കൊച്ചു കുട്ടിയല്ലേ എന്നൊക്കെ പറഞ്ഞു ഞങ്ങളെ ഇന്ദ്രന്‍ ഉപദേശികുമായിരുന്നു. അവന്റെ കളിപ്പാട്ടങ്ങള്‍ മറ്റു കുട്ടികള്‍ എടുത്താല്‍ അവന്‍ ദേഷ്യപെടുമായിരുന്നു. എന്നാല്‍ രാജു അവന്റെ ഏത് കളിപ്പാട്ടം എടുത്താലും അവനു സന്തോഷം മാത്രമായിരുന്നു. രാജുവിനെ വഴക്ക് പറഞ്ഞാല്‍, അവനു വിഷമമാകാന്‍ എന്നെയും കൂടെ വഴക്ക് പറയണം എന്ന് വരെ അവന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ രാജുവിനോട് പറഞ്ഞിട്ടുണ്ട് നിന്റെ ഭാഗ്യമാണ് ഇന്ദ്രനെ പോലെയൊരു ചേട്ടനെ കിട്ടിയത്. ഇന്നും പൃഥ്വിയെ പറ്റി ആരെങ്കിലും ഒരു കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടം വരുന്നത് ഇന്ദ്രനാണ്. '
https://www.facebook.com/Malayalivartha

























