ശക്തയായിരിക്കൂ, വരാനിരിക്കുന്ന കുഞ്ഞിന് വേണ്ടിയെങ്കിലും സമാധാനപ്പെടണം; 10 വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹം.. രണ്ടാം വിവാഹ വാര്‍ഷികത്തിന്റെയും കുഞ്ഞ് അതിഥി എത്തുന്നതിന്റെയും സന്തോഷത്തിന് പിന്നാലെ എല്ലാം കവർന്നെടുത്ത മരണം; മേഘ്നയെയും പിറക്കാനായിരിക്കുന്ന കൺമണിയെ കാണാൻപോലും ആകാതെ ചീരു

മലയാളത്തിലെ പ്രിയതാരം മേഘ്നയുടെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം.
ഭര്‍ത്താവിന്റെ വിയോഗത്തില്‍ നെഞ്ച് തകര്‍ന്ന് കരയുന്ന മേഘ്ന ചീരുവിന് അന്ത്യചുംബനം നല്‍കുന്നതിന്റെയും ചീരുവിന്റെ നെഞ്ചില്‍ കിടന്ന് കരയുന്നതിന്റെയും ദൃശ്യങ്ങള്‍ നൊമ്ബരപ്പെടുത്തുന്നതാണ്.
10 വര്‍ഷത്തെ സൗഹൃദത്തിനു പിന്നാലെയാണ് പ്രണയമായതും 2018ല്‍ മേഘ്നയും ചീരുവും ഒന്നായതും.
ക്രിസ്ത്യന്‍ മതാചാരപ്രകാരവും ഹിന്ദു മതാചാരപ്രകാരവുമായിരുന്നു വിവാഹം. രണ്ടാം വിവാഹ വാര്‍ഷികത്തിന്റെയും കുഞ്ഞ് അതിഥി എത്തുന്നതിന്റെയും സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ താരം അറിയിച്ചിരുന്നു.
മെയ് 2ന് രണ്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ ചിരഞ്ജീവിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രം മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
വിവാഹവാര്‍ഷികത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് മെസേജയച്ചവര്‍ക്കെല്ലാം താനും ഭര്‍ത്താവും കഴിയുന്നത് പോലെ തിരിച്ച് മറുപടി നല്‍കിയിട്ടുണ്ടെന്നും എല്ലാവരുടേയും ആശംസകള്‍ക്ക് നന്ദിയെന്നുമായിരുന്നു ചിത്രത്തോടൊപ്പം മേഘ്‌ന കുറിച്ചിരുന്നത്
വിവാഹ വാര്‍ഷികത്തിനോട് അനുബന്ധിച്ചു ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന ചടങ്ങുകളുടെ മനോഹരമായ വിഡിയോ മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ചിരഞ്ജീവിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ മേഘ്‌ന പങ്കുവച്ച വിവാഹവിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍ വന്നുനിറയുകയാണ്.
ശക്തയായിരിക്കൂവെന്നും, വരാനിരിക്കുന്ന കുഞ്ഞിന് വേണ്ടിയെങ്കിലും സമാധാനപ്പെടണമെന്നുമെല്ലാം ഇരുവരുടെയും ആരാധകര്‍ കുറിക്കുന്നു.
https://www.facebook.com/Malayalivartha

























