Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

എനിക്കത് മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മൂലധനം ആവശ്യമായിരുന്നു. സിനിമ അല്ലാതെ മറ്റൊരു തൊഴിലില്ല. അങ്ങനെ കുറെ സിനിമകള്‍ ഒന്നും നോക്കാതെ തന്നെ കമ്മിറ്റ് ചെയ്തു!

11 JUNE 2020 01:51 PM IST
മലയാളി വാര്‍ത്ത

ചമയം,അനന്തഭദ്രം, സർഗം, വാർദ്ധക്യ പുരാണം,മല്ലു സിംഗ്,സീനിയേഴ്സ്, ഉന്നതങ്ങളിൽ,വല്യേട്ടൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മനോജ് എന്നാൽ മലയാള സിനിമയിൽ വേരുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് തന്നെ വേണംപറയാൻ. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കണ്ണൂര്‍, വെങ്കലം തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചെങ്കിലും 90 കളുടെ അന്ത്യത്തില്‍ ഇറങ്ങിയ ആഘോഷം, കലാപം, സുര്യകീരിടം, കുങ്കുമച്ചെപ്പ് തുടങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നു. അതോടെ കൂടുതലും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് പിന്നീട് മനോജ് കെ ജയനെ പ്രേക്ഷകര്‍ കണ്ടത്.

ഇപ്പോള്‍ തന്റെ സിനിമാകരിയറിനെക്കുറിച്ച്‌ ചില സുപ്രധാന ഏറ്റുപറച്ചിലുകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. ഞാന്‍ നായകനായ സിനിമകള്‍ എനിക്ക് എന്റെ സിനിമാ ജീവിതത്തില്‍ വലിയ ഉയര്‍ച്ച നല്‍കിയിട്ടില്ല. പക്ഷേ ആ സമയത്ത് ഞാനൊരു വീട് വെക്കുന്നുണ്ടായിരുന്നു. എനിക്കത് മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ മൂലധനം ആവശ്യമായിരുന്നു.എനിക്ക് സിനിമ അല്ലാതെ മറ്റൊരു തൊഴിലില്ല. അങ്ങനെ കുറെ സിനിമകള്‍ ഒന്നും നോക്കാതെ തന്നെ കമ്മിറ്റ് ചെയ്തു. ഭരതന്‍ സാറിന്റെ ചുരം എന്ന സിനിമ പോലും നായകനെന്ന നിലയില്‍ എനിക്ക് ഗുണം ചെയ്തില്ല. മനോജ് കെ ജയന്‍ പറയുന്നു.

1990ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍ എന്ന ചിത്രത്തില്‍ കൂടിയാണ് മനോജ് കെ ജയന്‍ എന്ന നടന്‍ അഭിനയ ലോകത്തേക്ക് എത്തുന്നത്. സര്‍ഗം എന്ന ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ് ആയത്. അനന്തഭദ്രത്തിലെ ദിഗംബരനും പഴശിരാജയിലെ തലയ്ക്കല്‍ ചന്തുവുമൊക്കെയാണ് മനോജ് കെ ജയന്റെതായി ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങള്‍. രാജമാണിക്യം, ചട്ടമ്ബിനാട്, മായാവി തുടങ്ങി മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരം സഹനടനായി മനോജ് കെ ജയന്‍ ഒരു സമയത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.തുടര്‍ന്ന് മലയാളത്തിലും അതിന് ഒപ്പം തമിഴിലും തെലുങ്കിലും സജീവമായി മാറാന്‍ മനോജ് കെ ജയന് കഴിഞ്ഞു.

മലയാളികളുടെ പ്രിയനടി ഉര്‍വശിയെ ആണ് മനോജ് കെ ജയന്‍ 1999ല്‍ വിവാഹം ചെയിതത്, എന്നാല്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം 2008ല്‍ ഇരുവരും വിവാഹ മോചിതര്‍ ആകുക ആയിരുന്നു, തുടര്‍ന്ന് 2011ല്‍ ആശയെ മനോജ് കെ ജയന്‍ രണ്ടാം വിവാഹം ചെയ്യുക ആയിരുന്നു. ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായത് എന്ന് മനോജ് കെ ജയന്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (6 minutes ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (17 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (24 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (34 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (42 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (8 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

Malayali Vartha Recommends