ഇവിടെ ഞങ്ങള്‍ എല്ലാ ദിവസവും സന്ധ്യയ്ക്ക് ഏഴു മണി കഴിയുമ്ബോള്‍ വീടിന് പുറത്തിറങ്ങി കൈയടിക്കാറുണ്ട്! തുറന്ന് പറഞ്ഞ് നടി മന്യ!

ബാലതാരമായി എത്തി പിന്നീട് നായികാ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മന്യ. വിവാഹ ശേഷം ചലച്ചിത്രമേഖലയിൽ നിന്നും വിട്ടു നിന്ന നടി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മന്യ കുടുംബസമേതം ഇപ്പോള്‍ അമേരിക്കയിലാണ്. എല്ലാവരെയും പോലെ ലോക്ക്ഡൗണ്‍ മന്യയുടെ ജീവിതത്തിലും ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. അതെന്താണെന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്നു പറച്ചില്‍.
മന്യയുടെ വാക്കുകള്‍
'ഡിസംബര്‍ 31നാണ് ചൈനയില്‍ കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നേരത്തെ ലോക്ക്ഡൗണ്‍ ചെയ്യേണ്ടതായിരുന്നു. ഇവിടെയുള്ള ചൈനക്കാര്‍ ചൈനീസ് ന്യൂ ഇയര്‍ ആയ ലൂണാര്‍സ് ന്യൂയറിന് പോയി വന്നപ്പോള്‍ ചൈനക്കാരില്‍ നിന്ന് അമേരിക്കയില്‍ കോവിഡ് വൈറസ് പടര്‍ന്നു. അവര്‍ തിരിച്ചു വരുംമുമ്ബേ ലോക്ക്ഡൗണ്‍ ചെയ്ത് എയര്‍പോര്‍ട്ടുകളൊക്കെ അടച്ചിരുന്നെങ്കില്‍ ഇത്രയും വലിയ വൈറസ് വ്യാപനം അമേരിക്കയിലുണ്ടാകുമായിരുന്നില്ല.
ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ ഇന്‍ഷ്വറസ് ഉള്ളവര്‍ക്ക് പ്രതിമാസം 1200 ഡോളറും കുട്ടികള്‍ക്ക് 500 ഡോളറും ഗവണ്‍മെന്റ് നല്‍കുന്നുണ്ട്. എന്നാല്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ വളരെയേറെയാണ്. ഭര്‍ത്താവ് വികാസ് വെസ്റ്റ് എന്‍ഡിലാണ്. ഞാന്‍ ഈസ്റ്റ് എന്‍ഡിലും. ആമസോണില്‍ പ്രോഡക്‌ട് മാനേജരാണ് വികാസ്. വെസ്റ്റ് എന്‍ഡില്‍ നിന്ന് ഈസ്റ്റ് എന്‍ഡിലേക്ക് ലോക്കല്‍ ഫ്‌ളൈറ്റുകളുണ്ട്. ആറര മണിക്കൂര്‍ കൊണ്ട് പറന്നെത്താം. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം വികാസ് വീട്ടിലേക്ക് വന്നിട്ടില്ല. വരുന്നത് റിസ്‌കാണ്.
https://www.facebook.com/Malayalivartha

























