മേക്കപ്പ് ഇട്ട ഫോട്ടോകളെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി നിമിഷ സജയന്‍

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളി മനസ്സുകളില്‍ ഇടം നേടിയ താരമാണ് നിമിഷ സജയന്‍. അടുത്തിടെ ഒരു ടെലിവിഷന്‍ ഷോയില്‍ നിമിഷ നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നടി ആനിയുടെ ഷോയില്‍ മേയ്ക്കപ്പ് ഇടുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം തുറന്നുപറയുകയായിരുന്നു നിമിഷ. ഷോ വിവാദമാകുകയും ചെയ്തിരുന്നു. വ്യക്തിപരമായി മേക്കപ്പ് ഇഷ്ടമല്ല എന്നായിരുന്നു നിമിഷ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വരുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് നിമിഷ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. നിമിഷയുടെ മേക്കപ്പിട്ട ഫോട്ടോ കണ്ട് വിമര്‍ശിച്ചവര്‍ക്കാണ് താരം മറുപടി നല്‍കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട് അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങള്‍ ഇവിടെ വ്യക്തമാക്കുകയാണ്.എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ? ഇല്ലയോ? അതിന് ഞാന്‍ നല്‍കിയ മറുപടി വ്യക്തിപരമായി എനിക്ക് മേക്കപ്പ് താല്‍പര്യം ഇല്ല പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാല്‍ ഞാന്‍ ഇടും എന്നും പറഞ്ഞിട്ടുണ്ട് ... കുറച്ച് പേര്‍ ഞാന്‍ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതില്‍ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു... എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനല്‍ പരിപാടികള്‍ മാഗസിന്‍ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളില്‍ മേക്കപ്പ് അനിവാര്യമാണ് ഞാന്‍ ഇടുകയും ചെയ്യും അത് തന്റെ പ്രെഫഷണലിന്റെ ഭാഗമാണ്... മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും.... എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ സാധിക്കാതത്തിനാല്‍ ഇവിടെ കുറിപ്പ് നല്‍ക്കുന്നു.
NB: വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കു
https://www.facebook.com/Malayalivartha

























