ഈ അമ്മയുടെ കൈയ്യിലിരിക്കുന്ന നായിക ആരാണെന്ന് മനസ്സിലായോ?

മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായ ഒരു താരത്തിന്റെ കുട്ടിക്കാലത്തെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം തന്നൈയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. നടി കനിഹയാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ കുട്ടിക്കാലചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മയോടൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ 'പഴശിരാജ'യില്‍ തുടങ്ങി തുടര്‍ന്ന് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് കനിഹ. 'ഭാഗ്യദേവത', 'സ്പിരിറ്റ്' തുടങ്ങി കനിഹയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായും കനിഹ പങ്കുവയ്ക്കാറുണ്ട്. മോഡലിങ്ങിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി.
1999 ലെ മിസ് മധുരയായി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. മോഡലിങ് രംഗത്തുണ്ടായിരുന്ന കനിഹയെ സംവിധായകനായ സൂസി ഗണേശനാണ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്.
അഭിനയത്തിനു പുറമെ സംവിധാനരംഗത്തേക്കും ചുവടുവെപ്പു നടത്തിയിരിക്കുകയാണ് കനിഹ ഇപ്പോള്‍. മാതൃദിനത്തില്‍ സ്വന്തം അമ്മയ്ക്കും ലോകമെമ്ബാടുമുള്ള അമ്മമാര്‍ക്കുമായി കനിഹ ഒരുക്കിയ ഹ്രസ്വചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 'മാ' എന്നു പേരിട്ട ഹ്രസ്വചിത്രം കുട്ടികളെ വളര്‍ത്തി വലുതാക്കുന്നതിനിടയില്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്നുപോയ അമ്മമാരുടെ ജീവിതക്കാഴ്ചകളാണ് കാണിച്ചുതരുന്നത്.

https://www.facebook.com/Malayalivartha

























