എപ്പോഴും എനിക്ക് കരുത്താണ് ഏട്ടന്‍... ഫോട്ടോഷൂട്ടില്‍ സഹോദരന്‍ കരുതലായതിന്റെ അനുഭവം പങ്കുവെച്ച് അനുശ്രീ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയില്‍ എത്തിയത്. അനുശ്രീയുടെ ഫോട്ടോ ഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട് . ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ടില്‍ സഹോദരന്‍ കരുതലായതിന്റെ അനുഭവം പറയുകയാണ് അനുശ്രീ. വെള്ളത്തില്‍ ഉള്ള ഫോട്ടോ ഷൂട്ട് ചെയ്യുമ്‌ബോള്‍ സഹോദരന്‍ തന്റെ സുരക്ഷയ്ക്കായി എത്തിയിരുന്നുവെന്ന് പറയുന്ന അനുശ്രീ. അതിന്റെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.
രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റില്‍ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഫോട്ടോ ഷൂട്ട് ചെയ്തത്. ഞാന്‍ പോസ് ചെയ്തു തുടങ്ങുന്നതിന് മുന്നേ മുങ്ങിയിരിക്കും. ഞാന്‍ പോസ് ചെയ്തു കഴിയുമ്പോള്‍ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണന്‍ ഇറങ്ങിയിരുന്നു. എപ്പോഴും എനിക്ക് കരുത്താണ് ഏട്ടന്‍ എന്നും അനുശ്രീ പറയുന്നു.

https://www.facebook.com/Malayalivartha

























