'സാഹോ' ' ചിത്രത്തിന്റെ സംവിധായകന്‍ സുജീത്ത് വിവാഹിതനാകുന്നു!

പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുജീത്ത് വിവാഹിതനാകുന്നു.ദന്തഡോക്ടറായ പ്രവാളികയാണ് വധു. ഇരുവരും ഹൈദരാബാദ് സ്വദേശികളാണ്.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായാ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
ഷര്‍വാനന്ദിനെ നായകനാക്കി 2014 ല്‍ ഒരുക്കിയ റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha

























