Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാചകവും കൃഷിയുമൊക്കെയായി ലോക്ക്ഡൗണ്‍ കാലത്ത് വീണുകിട്ടിയ സമയം കുടുംബത്തിനൊപ്പം ഫലപ്രദമായി ചെലവഴിച്ച് തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി

12 JUNE 2020 02:24 PM IST
മലയാളി വാര്‍ത്ത

ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തിയ താരമാണ് സാമന്ത. തന്റെ വളര്‍ത്തുനായ ഹാഷിന്റെ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ സാമന്ത പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്ത് വീണുകിട്ടിയ സമയം കുടുംബത്തിനൊപ്പം ഫലപ്രദമായി ചെലവഴിക്കുകയാണ് തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. പാചകവും കൃഷിയുമൊക്കെയായി സജീവമാണ് താരം.

മൈക്രോ ഗ്രീന്‍ കൃഷി നടത്തി ആദ്യമായി വിളപ്പെടുപ്പ് നടത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. ചിത്രങ്ങള്‍ക്കൊപ്പം മൈക്രോ ഗ്രീന്‍ കൃഷി ചെയ്യേണ്ടതെങ്ങനെയെന്നും സാമന്ത പറയുന്നു. "മൈക്രോ ഗ്രീന്‍‌സിന്റെ ആദ്യത്തെ വിളവെടുപ്പ്.

വളര്‍ത്താന്‍‌ താല്‍‌പ്പര്യമുള്ളവര്‍‌ക്കായി, നിങ്ങള്‍ക്ക് വേണ്ടത് ഒരു ട്രേ, കൊക്കോപീറ്റ്, വിത്തുകള്‍, ഒരു തണുത്ത മുറി (ഞാന്‍ എന്റെ കിടപ്പുമുറിയാണ് ഉപയോഗിച്ചത്, അവിടെ സൂര്യപ്രകാശം ഭാഗികമായി അനുവദിക്കുന്ന ഒരു ജാലകം ഉണ്ട്).

ട്രേയില്‍ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കില്‍, അതിനടുത്തായി ഒരു ബെഡ് സൈഡ് ലാമ്ബ് സ്ഥാപിക്കാം." സാമന്ത കുറിക്കുന്നു.

"ഘട്ടം 1: കൊക്കോപീറ്റ് ഉപയോഗിച്ച്‌ ട്രേ നിറയ്ക്കുക. ഘട്ടം രണ്ട് വിത്തുകള്‍ പാകുക, പിന്നീട് കൊക്കോപീറ്റ് പൂര്‍ണ്ണമായും നനയുന്നതുവരെ വെള്ളം തളിക്കുക. വീടിനകത്ത് തണുപ്പുള്ള സ്ഥലത്ത്, ജാലകത്തിനടുത്തായി ഈ ട്രേ സ്ഥാപിക്കുക.

സൂര്യപ്രകാശം കുറവാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ബെഡ്സൈഡ് ലാമ്ബ് ഉപയോഗിക്കാം.നാലു ദിവസം കഴിയുമ്ബോള്‍ മുള വന്നത് കാണാം.

അഞ്ചാം ദിവസം ട്രേയുടെ കവര്‍ നീക്കം ചെയ്ത് ദിവസവും ഒരു നേരം വെള്ളം തളിക്കുക. എട്ടാം ദിവസം മുതല്‍ പതിനാലാം ദിവസം വരെ നിങ്ങളുടെ മൈക്രോ ഗ്രീനുകള്‍ വിളവെടുക്കാം," സാമന്ത പറയുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends