Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാന്‍ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടന്‍ ; ഹൃദയ സ്പർശിയായ ഒരു കുറിപ്പ്

12 JUNE 2020 04:32 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ നായക നടനായും സഹ താരമായും വില്ലനായും കോമഡി താരമായും തിരക്കഥകൃത്തുമെല്ലാമായി തിളങ്ങിയ ജഗദീഷിന്റെ 65ആമത് ജന്മദിനമാണ് ഇന്ന്. ജഗദീഷിന് ജന്മദിനാശംസകൾ നേർന്ന് ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമെല്ലാമായ ഷിബു ജി സുശീലന്‍ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. ജഗദീഷ് മികച്ച നടനായി മാറിയതിനെ കുറിച്ചും 'ഗജരാജമന്ത്രം' എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഡ്യൂപ്പായി ചില സീനുകളില്‍ അഭിനയിച്ചതിനെയും കുറിച്ച്‌ ഷിബു ഓര്‍ക്കുന്നു. മികച്ച നടനായ അദ്ദേഹം നല്ല സംവിധായകനാകട്ടെ എന്ന ആശംസയും പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

#ഇന്ന്ജഗദീഷ്ചേട്ടന്65മത്ജന്മദിനം .

ഞാന്‍ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ല്‍ ആണ് .അതിനു ശേഷം കുറെ ചിത്രങ്ങള്‍ ഞാന്‍ ചേട്ടനോടൊപ്പം വര്‍ക്ക്‌ ചെയ്തു. മലയാളസിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടന്‍ ജഗദീഷ് ചേട്ടന്‍ ആണ്. എംകോംമിനു റാങ്ക് വാങ്ങിയ ആള്‍. ബാങ്ക് ഉദ്യോഗസ്ഥന്‍ ആയി തുടങ്ങി പിന്നെ കോളേജില്‍ അധ്യാപകന്‍ അവിടെ നിന്ന് 1984ല്‍ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ നടന്‍. അതിന്റെ ഇടയില്‍ അധിപന്‍ എന്ന സിനിമയുടെ തിരക്കഥകൃത്ത് അങ്ങനെ പല മേഖലയില്‍. അതിന്റെ ഇടയില്‍ 2016ല്‍ നിയമസഭയിലേക്ക് മത്സരിച്ചു .. ഡയറക്ടര്‍ താഹ സാര്‍ സംവിധാനം ചെയ്ത #ഗജരാജമന്ത്രം എന്ന ചിത്രത്തില്‍ ,ഞാന്‍ വര്‍ക്ക്‌ ചെയ്‌യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകള്‍ ഞാന്‍ ചെയേണ്ടതായി വന്നു. കാരണം ആ സമയങ്ങളില്‍ ജഗദീഷ് ചേട്ടന്‍ വളരെ തിരക്കുള്ള നടന്‍ ആയിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാന്‍ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടന്‍ .. എല്ലാവര്‍ക്കും അതിനു ഉള്ള മനസ്സ് കാണുകയില്ല എന്നത് ആണ് സത്യം. ഞാന്‍ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടില്‍ പോയിട്ടുണ്ട് .. നല്ല ഒരു കുടുംബനാഥന്‍ ചേട്ടന്റെ ഭാര്യ രമ ചേച്ചി.. ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറന്‍സിക്ക് ഡിപ്പാര്‍ട്മെന്റില്‍ ജോലി ആയിരുന്നു. ചേട്ടനെ ഷൂട്ടിംഗ് കൊണ്ട് പോകാന്‍ നമ്മള്‍ സാധാരണ കാര്‍ ചെല്ലുമ്ബോള്‍ ചേച്ചിക്ക് പോകാന്‍ നീല ലൈറ്റ് വെച്ച കാറും പോലീസും വന്നിട്ടുണ്ടാകും ..... രണ്ടു പെണ്‍ കുട്ടികള്‍ ആണ് ജഗദീഷ് ചേട്ടന്. മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചു മരുമകന്‍ IPS ഓഫീസര്‍ ആണ് ജഗദീഷ് ചേട്ടന്‍ ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ കൂടി വരണം... വരും എന്നാണ് എന്റെ വിശ്വാസം. പ്രിയപ്പെട്ട ജഗദീഷ് ചേട്ടന് എന്റെയും കുടുബത്തിന്റെയും #ജന്മദിനആശംസകള്‍ നേരുന്നു .

പ്രൃഥ്വിരാജ് നായകനായ 'സെവന്‍ത് ഡേ' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുള്ള ചിത്രങ്ങള്‍ഡോ.ബിജുവിന്റെ 'രാമന്‍', ജയരാജിന്റെ 'കരുണം' ടി.വി ചന്ദ്രന്റെ ഭൂമി മലയാളം, എം.ജി ശശിയുടെ അടയാളങ്ങള്‍ എന്നിവയുടെ വിതരണവും നിര്‍വ്വഹിച്ചത് ഷിബു.ജി.സുശീലനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (7 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (19 minutes ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (52 minutes ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (1 hour ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (8 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (15 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (15 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (15 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (15 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (15 hours ago)

Malayali Vartha Recommends