തട്ടീം മുട്ടീം സീരിയലിലെ സാഗര്‍ സൂര്യന്റെ അമ്മ അന്തരിച്ചു!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ താരങ്ങളിലൊരാളാണ് സാഗര്‍ സൂര്യന്‍. മീനാക്ഷിയുടെ ആദിയേട്ടനെ അവതരിപ്പിച്ചായിരുന്നു സാഗര്‍ ഈ പരമ്ബരയിലേക്ക് എത്തിയത്. എന്നാലിപ്പോളിതാ സാഗര്‍ സൂര്യന്റെ അമ്മ അന്തരിച്ചുവെന്ന ദു:ഖവാര്‍ത്തയാണ് പുറത്തുവരുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെ മനീഷയാണ് ഈ വിയോഗത്തെക്കുറിച്ച് അറിയിച്ചത്. നിരവധി പേരാണ് മിനി സൂര്യന് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുള്ളത്.
അമ്മയ്‌ക്കൊപ്പമുള്ള സാഗറിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സാഗറിനും സഗോദരനും അച്ഛനും അതിജീവിക്കാന്‍ കഴിയട്ടെയെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്. ഒന്നിന് പിന്നാലെ ഒന്നൊന്നായി വിയോഗ വാര്‍ത്തകള്‍ തേടിയെത്തുന്നതിന്റെ സങ്കടമായിരുന്നു ചിലര്‍ പങ്കുവെച്ചത്.
ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഖകരമായ ഒരു വാര്‍ത്ത കേട്ടാണു .... തട്ടീം മുട്ടീം സീരിയലില്‍ എന്റെ മകന്റെ വേഷം കൈകാര്യം ചെയ്യുന്ന ആദി എന്ന Sagar Suryan ന്റെ അമ്മ മിനി സൂര്യന്‍ (45 വയസ്സു) ഇന്നലെ രാത്രി മരണപ്പെട്ടു .അമ്മ എന്നല്ലാതെ ഒരിക്കല്പൊലും ആ മോന്‍ എന്നെ വിളിചിട്ടില്ല .അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുളള സ്നേഹത്തിന്റെ ആഴം.
പൊതുവെ പറയാറുണ്ടല്ലോ ആണ്‍കുട്ടികള്‍ക്ക് അമ്മയോടാകും കൂടുതല്‍ സ്നേഹമെന്ന്. സാഗറിനു അത് അഞ്ചാറുപടി കൂടി ഉയരത്തിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പാവം ആ കുഞ്ഞിനും അവന്റെ അനിയനും അച്ഛനും ഈ വിയോഗം താങ്ങാനുളള കരുത്തു സര്‍വേശ്വരന്‍ കനിഞ്ഞു നല്‍കട്ടെ . ഈ കൊറോണ കാലത്തു എത്ര അപ്രതീക്ഷിത മരണങ്ങള്‍. നിശ്ശബ്ദം പ്രാര്‍ത്ഥിക്കാനെ നിവര്‍ത്തിയുള്ളുയെന്നും മനീഷ കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























