Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൃത്രിമക്കാലിൽ ഒരോ ചുവടുവയ്ക്കുമ്പോഴും കടുത്ത വേദന ഉണ്ടായിരുന്നു. ചോര ഒഴുകാൻ തുടങ്ങി. എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറായില്ല

13 JUNE 2020 04:50 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുധാചന്ദ്രന്‍. ചുരുക്കം ചില മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം മികച്ച ഒരു അഭിനേത്രിയാണ്. ഒരു അപകടത്തില്‍ പെട്ട് കാലുകള്‍ മുറിച്ചു മാറ്റിയിട്ടും തളരാതെ പൊയ്ക്കാലുകളില്‍ നൃത്തം ചെയ്ത് എല്ലാവരെയും ഞെട്ടിച്ച ആളാണ് സുധാചന്ദ്രന്‍. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തവും ദുരന്തത്തില്‍ നിന്നും താന്‍ കരകയറിയത് എങ്ങെയെന്നും സുധ തുറന്നുപറഞ്ഞിരിക്കയാണ്.1981ൽ തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തിൽ പോയി മടങ്ങുകന്ന വഴിയുണ്ടായ ബസ് അപകടത്തിലാണ് താരത്തിന്റെ വലതുകാൽ നഷ്ടമായത്

അപകടത്തിൽ നിസാരപരിക്കുകൾ മാത്രമേ സംഭവിച്ചുള്ളുവെങ്കിലും ഡോക്ടർമാരുടെ അനാസ്ഥ കാരണമാണ് സുധയ്ക്ക് കാലുകൾ മുറിച്ചു മാറ്റേണ്ടിവന്നത്. കാലിലെ ചെറിയൊരു മുറിവ് പഴുത്തു. അങ്ങനെ സുധയുടെ വലതുകാൽ മുറിച്ചു മാറ്റി. പതിനഞ്ചാം വയസ്സിൽ നടന്ന അപകടത്തോടെ നൃത്തം ചെയ്യാൻ പറ്റാതെ വന്നു. എന്നാൽ കാല് നഷ്ടപ്പെട്ടതിന് ശേഷമാണ് നൃത്തത്തിനായി താൻ അധ്വാനിക്കാൻ തുടങ്ങിയതെന്നു സുധ ചന്ദ്രൻ പറയുന്നു.

”ആറുമാസം കിടക്കയിൽ തന്നെയായിരുന്നു. അങ്ങനെയിരിക്കെയാണ് ഡോ. സേഥിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയ്പൂർ കാലുകളെക്കുറിച്ചും ഞാൻ അറിയുന്നത്. കൃത്രിമക്കാലിൽ ഒരോ ചുവടുവയ്ക്കുമ്പോഴും കടുത്ത വേദന ഉണ്ടായിരുന്നു. ചോര ഒഴുകാൻ തുടങ്ങി. എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറായില്ല. അങ്ങനെ രണ്ടര വർഷത്തെ അധ്വാനത്തിന് ശേഷം സുധ വീണ്ടും വേദിയിൽ നൃത്തം ചെയ്തു. അതും മൂന്നു മണിക്കൂർ.

കൃത്രിമക്കാലിൽ നൃത്തം പഠിക്കുന്ന സമയത്ത് പലരും സുധയോട് എന്തിനാ വെറുതെ വേദന സഹിക്കുന്നതെന്നെന്നും നൃത്തമൊന്നും ഇനി വേണ്ടായെന്ന്. പറഞ്ഞിരുന്നു. പക്ഷേ സുധയുടെ മനസിൽ നൃത്തം മാത്രമായിരുന്നു.മയൂരി എന്ന ആത്മകഥാംശമുള്ള തെലുങ്ക് സിനിമയിലാണ് സുധ ആദ്യം അഭിനയിച്ചത്. പിന്നീട് അത് വിവിധ ഭാഷകളിലേക്കും മൊഴി മാറിയെത്തി. പിന്നീട് വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ സുധ വേഷമിട്ടു. നാഗകന്യക ഉൾപെടെ ഹിറ്റ് സീരിയലുകളിലും സുധ മികച്ച കഥാപാത്രങ്ങൾ ചെയ്തു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (17 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (24 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (25 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (25 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (26 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (27 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends