മറ്റു പലരില്‍ നിന്നും വേറിട്ട ഒരു വ്യക്തിത്വം ഉള്ളതു കൊണ്ടാവാം ഞങ്ങളുടെ മാര്യേജ് ഫങ്ഷനും റിസപ്ഷനും പോലും അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടതും ദാസേട്ടന്‍ വന്നതും... നിങ്ങള്‍ ഈ ലോകത്തോട് വിട പറഞ്ഞെന്നറിഞ്ഞപ്പോള്‍ മനസിലേക്ക് ഓടി വന്ന കുറച്ചു കാര്യങ്ങള്‍ ഉണ്ട്; തുറന്ന് പറഞ്ഞ് ജോണ്‍

പ്രേക്ഷകരുടെ ഇഷ്ട താരമാണ്ജോണ്‍ ജേക്കബും ഭാര്യ ധന്യ ധന്യ മേരി വര്‍ഗീസും.
അനുരാഗമെന്ന പരമ്ബരയിലൂടെ ജോണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമ്ബോള്‍ സീതകല്യാണമെന്ന പരമ്ബരയില്‍ ടൈറ്റില്‍ കഥാപാത്രമായ സീതയെ അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ധന്യ.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന് തുടങ്ങി മലയാളത്തിലെ യുവതാരങ്ങളുമുള്‍പ്പടെയുള്ളവര്‍ക്ക് സംരക്ഷണം ഒരുക്കിയ സെക്യൂരിറ്റി ആര്‍ടിസ്റ്റായിരുന്ന മാറനെല്ലൂര്‍ ദാസ് കഴിഞ്ഞ ദിവസം വിട വാങ്ങിയിരുന്നു.
നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നെത്തിയത്. പ്രിയപ്പെട്ട ദാസേട്ടന്‍ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പലരും കുറിച്ചത്.
അദ്ദേഹത്തെ ആദ്യമായി കണ്ടതും പിന്നീടുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ തുറന്നെഴുതിയിരിക്കുകയാണ് ജോണ്‍ ജേക്കബ്.
'സിനിമാ സെറ്റില്‍ പരിചയപെടുന്ന പലരും ആ വര്‍ക്കിനു ശേഷം മനസ്സില്‍ അധികം നില്‍ക്കാറില്ല. എന്നാല്‍ ദാസ്, ഇദ്ദേഹത്തിനെ ആദ്യമായി കാണുന്നത് ദ്രോണയുടെ സെറ്റിലാണ്.
പിന്നെ പലപ്പോഴും പല അവാര്‍ഡ് നൈറ്റ്സിലും. മറ്റു പലരില്‍ നിന്നും വേറിട്ട ഒരു വ്യക്തിത്വം ഉള്ളതു കൊണ്ടാവാം ഞങ്ങളുടെ മാര്യേജ് ഫങ്ഷനും റിസപ്ഷനും പോലും അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടതും ദാസേട്ടന്‍ വന്നതും.
പെട്ടെന്ന് നിങ്ങള്‍ ഈ ലോകത്തോട് വിട പറഞ്ഞെന്നറിഞ്ഞപ്പോള്‍ മനസിലേക്ക് ഓടി വന്ന കുറച്ചു കാര്യങ്ങള്‍ ഞാനിവിടെ കുറിക്കുന്നു. ആദരാഞ്ജലികള്‍' ജോണ്‍ കുറിച്ചു
https://www.facebook.com/Malayalivartha

























