Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണുനീര്‍ തുള്ളികളില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം അമ്മയുടെ ഓർമകൾ അലട്ടി; സുശാന്തിന്റെ അവസാന പോസ്റ്റിൽ പറയുന്നത്!

14 JUNE 2020 05:16 PM IST
മലയാളി വാര്‍ത്ത

സുശാന്ത് സിങ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. ആറുമാസമായി സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.നടന്റെ വിയോഗവാര്‍ത്ത വിശ്വസിക്കാന്‍ കഴിത്ത രീതിയിലാണ് പല താരങ്ങളും പ്രതികരിക്കുന്നത്.വാര്‍ത്ത വ്യാജമായിരിക്കണേ എന്നായിരുന്നു ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പ്രതികരണം.
അമ്മയുടെ ചിത്രം പങ്കുവച്ച്‌ ക്ഷണികമായ ജീവിതത്തെ കുറിച്ച്‌ പങ്കുവച്ച സുശാന്തിന്റെ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ വിങ്ങലാകുന്നത്.

"കണ്ണുനീര്‍ തുള്ളികളില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം
അവസാനിക്കാത്ത സ്വപ്നങ്ങള്‍ ഒരു പുഞ്ചിരി കൊത്തുപണി ചെയ്യുന്നു
ക്ഷണികമായ ജീവിതം, ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ .അമ്മ" എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.ജൂണ്‍ മൂന്നിനാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അന്ന് അമ്മയുടെ സ്നേഹത്താല്‍ നിറഞ്ഞ താരത്തിന്റെ കമന്റ് ബോക്സില്‍ ഇന്ന് വരുന്നത് ആദരാഞ്ജലികളാണ്. താരത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. എന്തിനാണ് ഇത് ചെയ്തത് എന്നാണ് അവര്‍ ചോദിക്കുന്നത്. 2002 ലാണ് സുശാന്തിന്റെ അമ്മ മരിക്കുന്നത്. ഇത് വലിയ ആഘാതമാണ് താരത്തിന്റെ ജീവിതത്തിലുണ്ടാക്കിയത്.

എന്നാൽ നടന്റെ മരണത്തില്‍ മലയാള താരങ്ങളും അനുശോചനം രേഖപ്പെടുത്തി. വാക്കുകള്‍ക്കപ്പുറം നടുക്കിയ വാര്‍ത്ത എന്നാണ് നടന്‍ ഇന്ദ്രജിത് കുറിച്ചത്. സുശാന്തിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മഞ്ജു വാര്യറും ജയസൂര്യയും അടക്കമുള്ള താരങ്ങള്‍. നടന്മാരായ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും സുരാജും അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വലിയ നഷ്ടം എന്നാണ് സുരാജ് കുറിച്ചത്.

മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ബയോപിക് 'എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി'യാണ് പ്രധാന ചിത്രം. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

തുടര്‍ച്ചയായി നാലാമത്തെ മരണമാണ് ബോളിവുഡ് ലോകത്ത് ഉണ്ടായിരിക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍ എന്നീ നടന്‍മാര്‍ക്ക് പിന്നാലെ ഗായകനും സംഗീതജ്ഞനുമായ സാജിദ് വാജിദും അടുത്തിടെ അന്തരിച്ചിരുന്നു. ഇന്നാണ് സുശാന്ത് സിങ് രാജ്പുത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈ പോ ചെ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സുശാന്ത് പന്ത്രണ്ടോളം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ ക്രിക്കറ്റ് താരം ധോനിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ എം.എസ്. ധോനി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി നടന്റെ കരിയറിലെ സുപ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിച്ചോരെ എന്ന ചിത്രമാണ് നടന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (13 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (24 minutes ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (36 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (41 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (44 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (49 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends