ബോഡി ഷെയ്മിംഗിനെതിരെ പ്രതികരിച്ച് നിത്യാ മേനോന്‍

മലയാളി താരം നിത്യ മേനോന്‍ സിനിമയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും ബോഡി ഷെയ്മിംഗിനിരയാകുന്ന താരമാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ തന്നെ ബാധിക്കാറില്ലെന്ന് നടി നിത്യ മേനോന്‍ പറയുന്നു. വണ്ണത്തെ കുറിച്ചും പൊക്കത്തെ കുറിച്ചും ഉള്ള കമന്റുകള്‍ ഒന്നും തന്നെ ബാധിക്കാറില്ല എന്നു താന്‍ പ്രാധാന്യം നല്‍കുന്നത് അഭിനയത്തിനാണ് എന്നും താരം പറയുന്നു. 'സിനിമയില്‍ പെര്‍ഫോമന്‍സാണ് ഒന്നാമത്തെ കാര്യം. ശരീര സൗന്ദര്യത്തിന് അതു കഴിഞ്ഞേ സ്ഥാനമുളളൂ. ഒരു നിമിഷത്തില്‍ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിന്നെ പുതിയ ഭാഷകള്‍ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്. എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ആളുകളോട് അവരുടെ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ ഇഷ്ടമാണെനിക്ക്'. നിത്യ മേനോന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























