ഇതുവരെ സംഭവിച്ച കാര്യങ്ങളിൽ എല്ലാം തന്നെ സന്തോഷവതിയാണ്... ഇപ്പോൾ നടക്കുന്നത് ഒന്നും ആരും മുൻകൂറായി നിശ്ചയിച്ചതല്ല; ദിലീപും തന്റെ മകൾ മീനാക്ഷിയും തന്നെ വിട്ട് പോയതിൽ വിഷമം തോന്നിയിട്ടില്ലേ? മറു ചോദ്യങ്ങളുമായി ആരാധകർ....

മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജുവാര്യർ. വളരെ അധികം നാടൻ വേഷങ്ങൾ ചെയ്ത് മലയാളി പ്രേഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും വളരെ കുറച്ചു നാൾ കൊണ്ടു താര റാണിയായി ഉയരുകയും ചെയ്ത നടിയാണ് മഞ്ജു വാരിയർ.
വിവാദങ്ങൾ എല്ലാ സമയവും മഞ്ജുവിന് ഒപ്പം തന്നെ ഉണ്ടായിരിന്നു. 1995 ൽ സാക്ഷ്യം എന്ന ആദ്യ സിനിമയിൽ കൂടി വെള്ളിത്തിരയിൽ എത്തിയ മഞ്ജു. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയിരുന്നു അതോടെ മഞ്ജുവിന്റെ കരിയർ ആകെ മാറി. പിന്നീട് മലയാള സിനിമയിൽ സജീവമായ താരത്തിന് മികച്ച നടിക്ക് ഉള്ള സംസ്ഥാന അവാർഡും, ദേശീയത്തലത്തിൽ ജൂറിയുടെ പ്രേത്യേക പരാമർശവും ലഭിച്ചു.
അന്ന് ദിലീപുമായി പ്രണയത്തിലായിരുന്ന മഞ്ജുവിന്റേയും ദിലീപിന്റെയും വിവാഹം സിനിമ ലോകം വൻ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിവാഹശേഷം അഭിനയം നിർത്തിയ മഞ്ജു ദിലീപിന്റെയും മകൾ മീനാക്ഷിക്ക് ഒപ്പവും സന്തോഷമായി കഴിഞ്ഞു വരുകയായിരുന്നു. എന്നാൽ ഇവരുവരുടെയും ബന്ധം വർഷങ്ങൾക്കു ശേഷം വേർപിരിയുകയും എന്നാൽ മകൾ മീനാക്ഷി ദിലീപിന് ഒപ്പം പോവുകയും ചെയ്തു.
ഒരുപാട് വർഷങ്ങൾക്ക് ശേഷം ഹൌ ഓൾഡ് ആർ യു എന്ന സിനിമയിൽ കൂടി മഞ്ജു വീണ്ടും സിനിമയിൽ തിരിച്ചു വരികയായിരുന്നു ഇപ്പോൾ സിനിമയിൽ മഞ്ജു സജീവമായിരിക്കുകയാണ്. ഹൌ ഓൾഡ് ആർ യു, ഒടിയൻ, പ്രതി പൂവൻ കോഴി തുടങ്ങിയ സിനിമകളിൽ കൂടി വൻ തിരിച്ചു വരവ് കാഴ്ചവെച്ച മഞ്ജു ഇപ്പോൾ ലേഡി സപ്പർ സ്റ്റാർ പദവി സ്വന്തമാക്കി. മഞ്ജുവിന്റെ ഇനി വരാനുള്ള സിനിമകൾ ചതുർ മുഖം, ലളിതം സുന്ദരം തുടങ്ങിയവയാണ്. നടനും സഹോദരനുമായ മധു വാരിയരാണ് ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും മഞ്ജു മുഖ്യ വേഷത്തിലെത്തുന്നുണ്ട്.
എന്നാൽ തന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും ഇതുവരെ സംഭവിച്ച കാര്യങ്ങളിൽ എല്ലാം തന്നെ താൻ സന്തോഷവതിയാണ് എന്ന മഞ്ജു വാരിയരുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. താൻ കടന്ന് പോയ വഴികളിൽ തനിക്കു വിഷമം ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ നടക്കുന്നത് ഒന്നും ആരും മുൻകൂറായി നിശ്ചയിച്ചതല്ല, താൻ ജീവിതത്തിന് ഒപ്പം മുന്നോട്ട് പോവുകയാണ് എന്നാണ് മഞ്ജു പറയുന്നത്. ഇതിന്റെ മറു ചോദ്യമായി ദിലീപ് ബന്ധം നഷ്ടമായതും മകൾ മീനാക്ഷി ദിലീപിന് ഒപ്പം പോയത് ഒന്നും തന്നെ വിഷമിപ്പിച്ചിട്ടില്ല എന്നാണോ അർത്ഥമെന്നും ചിലർ ഇപ്പോൾ ചോദിക്കുകയാണ്.
https://www.facebook.com/Malayalivartha
























