Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

'എന്റെ സുഹൃത്തിന്റെ കരങ്ങൾ ദൈവ രൂപത്തിൽ എന്നെ തള്ളി മാറ്റിയപ്പോൾ എന്റെ കൂട്ടുകാരെ കെട്ടിപ്പിടിച്ച് ഒന്ന് പൊട്ടിക്കരഞ്ഞപ്പോൾ ഞാൻ ജീവിതത്തിലേക്ക് തിരിച്ച് വന്നു....' താൻ നേരിട്ട ആത്മഹത്യാ പ്രേരണയെക്കുറിച്ച് പറയുകയാണ് യുവ സംവിധായകൻ

15 JUNE 2020 05:30 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷരെയും സിനിമ പ്രവര്‍ത്തകരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച മരണമായിരുന്നു സുശാന്ത് രജ്‍പുത്തിന്റേത്. കഴിഞ്ഞ ദിവസമായിരുന്നു സുശാന്ത് ആത്മഹത്യാ ചെയ്തത്. എന്നാൽ ആത്മഹത്യക്ക് കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിരവധിപേരാണ് സുശാന്തിന്റെ മരണത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതേതുടർന്ന് സാന്ത്വനിപ്പിക്കാൻ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ സുശാന്ത് സിംഗ് ജീവിതത്തിലേക്ക് തിരികെ എത്തിയേനെയെന്ന് മലയാള യുവ സംവിധായകൻ നിഷാദ് ഹസ്സൻ പറയുന്നു. താൻ സംവിധാനം ചെയ്‍ത സിനിമ മുടങ്ങിയപ്പോള്‍ താനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും നിഷാദ് ഹസ്സൻ പറയുന്നു.

നിഷാദിന്റെ ഫേസ്‍ബുക്ക് പോസ്റ്റ് ഇങ്ങനെ;

ആത്മഹത്യ പഠിപ്പിച്ച പാഠം

സ്വന്തം ജീവൻ വേണ്ട എന്ന് വയ്ക്കുന്ന ആ നിമിഷത്തിൽ അയാളുടെ മാനസിക സംഘർഷം എത്രത്തോളമായിരിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. ഒരിക്കൽ ചീറിപ്പാഞ്ഞുവന്ന ലോറിക്ക് മുൻപിലേക്ക് ഞാനും എടുത്ത് ചാടിയിട്ടുണ്ട്. വീട്ടുകാരും ഭാര്യയും കുട്ടിയും കൂട്ടുകാരും ഒന്നും ആ നിമിഷം കൺമുന്നിൽ വന്നില്ല.

ഒരിക്കലും ആത്മഹത്യ ഒന്നിനും ഒരു കാരണമല്ല എന്ന് ചിന്തിക്കുകയും പറയുകയും ചെയ്‍തിരുന്നിട്ടുപോലും മനസ്സ് മരവിച്ച ആ അവസ്ഥയിൽ അങ്ങനെ ചെയ്‍ത് പോയി. മലയാളത്തിലെ ആദ്യത്തെ വേൾഡ് റെക്കോർഡ് സിംഗിൾ ഷോട്ട് മൂവി സംവിധാനം ചെയ്‍ത് നിർമാതാവുമായുള്ള പ്രശ്‍നത്തിൽ രണ്ട് വർഷത്തോളം കോടതിയും കേസുമായി പോരാട്ടം നടത്തി റിലീസിന്റെ അടുത്ത ദിവസത്തിൽ വീണ്ടും തിയറ്റർ സംഘടനയിൽ നിന്ന് സ്റ്റേ ലഭിച്ചപ്പോൾ ആകെ തകർന്ന് പോയി.

എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നവരെ കുറിച്ച് ഞാൻ ജീവനേക്കാൾ സ്നേഹിച്ച എന്റെ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ അതൊരിക്കലും പുറത്തിറങ്ങില്ലെന്ന് മനസ്സ് പറഞ്ഞപ്പോൾ ഞാനങ്ങനെ ചെയ്‍ത് പോയി. എന്റെ സുഹൃത്തിന്റെ കരങ്ങൾ ദൈവ രൂപത്തിൽ എന്നെ തള്ളി മാറ്റിയപ്പോൾ എന്റെ കൂട്ടുകാരെ കെട്ടിപ്പിടിച്ച് ഒന്ന് പൊട്ടിക്കരഞ്ഞപ്പോൾ ഞാൻ ജീവിതത്തിലേക്ക് തിരിച്ച് വന്നു.

വീണ്ടും പോരാടി കുറച്ചെങ്കിൽ കുറച്ച് തിയറ്ററിൽ ആ പടം റിലീസ് ചെയ്‍തു. മറ്റുള്ളവർക്കെന്തായിരുന്നു എന്നുള്ളതിലല്ല എനിക്കെന്റെ ജീവനേക്കാൾ വലുതായിരുന്നു എന്റെ സിനിമ. ചിലത് നമ്മളെ വലിയ പാഠങ്ങൾ പഠിപ്പിക്കും അത്തരത്തിലൊരു പാഠപുസ്‍തകമായിരുന്നു വിപ്ലവം. എന്നെ കൂടുതൽ കരുത്തനാക്കിയതും, കാത്തിരുന്നാൽ പോരാടിയാൽ നിന്റെ സ്വപ്‍നങ്ങൾക്ക് ഒരിക്കൽ ജീവൻ ലഭിക്കുമെന്ന് ആ ആത്മഹത്യ ശ്രമം എന്നെ പഠിപ്പിച്ചു. ചത്താലും ഇനി ആത്മഹത്യ ചെയില്ലെന്ന തീരുമാനം ഞാനന്നെടുത്തു.

ഒന്ന് കെട്ടിപ്പിടിക്കാൻ സാന്ത്വനിപ്പിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ. ചിലപ്പോൾ

RIP സുശാന്ത് സിങ് രജ്‍പുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (15 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (28 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends