സോഷ്യല്‍ മീഡിയയോട് താത്ക്കാലികമായി വിടപറഞ്ഞ് നടി തൃഷ

തന്നിന്ത്യന്‍ താരം തൃഷ സോഷ്യല്‍ മീഡിയയോട് വിടപറയുകയാണ്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായിരുന്നു താരം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം തൃഷ പറഞ്ഞിരിക്കുന്നത്. താത്ക്കാലികമായി ഒരു ബ്രേക്ക് എടുക്കുകയാണെന്നും ഉടന്‍ തിരിച്ചുവരുമെന്നുമാണ് തൃഷ പറയുന്നത്. ഡിജിറ്റല്‍ ബ്രേക്കിംഗിന് സമയമായി എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ തീരുമാനെമെന്ന് താരം പറയുന്നു. താന്‍ ഡിജിറ്റല്‍ ഡിറ്റോക്‌സില്‍ പോകുന്നതിന് മറ്റു കാരണങ്ങളൊന്നുമില്ലെന്ന് താരം പറയുന്നു. കൊവിഡിനെ മറികടക്കാന്‍ എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണമെന്നും തൃഷ പറയുന്നു.
വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് തുടര്‍ച്ചയെന്നോണം ഗൗതം മേനോന്‍ ഒരുക്കിയ കാര്‍ത്തിക് ഡയല്‍ സെയ്തയെന്നില്‍ എന്ന ഹ്രസ്വ ചിത്രത്തിലാണ് പ്രേക്ഷകര്‍ തൃഷയെ ഒടുവില്‍ കണ്ടത്.12 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ചിമ്ബുവും അഭിനയിച്ചിരുന്നു.റാം, പൊന്നിയില്‍ സെല്‍വന്‍ തുടങ്ങിയ സിനിമകളാണ് ഇനി പുറത്തുവരാനിരിക്കുന്ന തൃഷയുടെ സിനിമകള്‍.
https://www.facebook.com/Malayalivartha
























