ഒരിക്കലും മറക്കില്ല... സുശാന്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ അകാലവിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ഇപ്പോഴിതാ സുശാന്ത് സിംഗിന്റെ ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും താരത്തിന്റെ അകാല വിയോഗത്തില്‍ അനുശോചനം അറിയിച്ചിരിക്കുന്നു. ഞെട്ടിപ്പോയിയെന്നാണ് സുശാന്ത് സിംഗിന്റെ ഫോട്ടോ പങ്കുവെച്ച് പ്രിയങ്ക ചോപ്ര പറഞ്ഞിരിക്കുന്നത്. ഒപ്പം നടത്തിയ സംഭാഷണങ്ങള്‍ ഒരിക്കലും മറക്കില്ല എന്നും പ്രിയങ്ക ചോപ്ര പറയുന്നു. 'ഞാന്‍ ഞെട്ടിപ്പോയി. നീ അത്രത്തോളം വേദന അനുഭവിച്ചിരുന്നു. ഇപ്പോള്‍ നീ എവിടെയാണോ അവിടെ സമാധാനത്തോടെയായിരിക്കുമെന്ന് കരുതുന്നു. വളരെ നേരത്തേ പോയി. ആസ്‌ട്രോഫിസിക്‌സിനെ കുറിച്ച് നമ്മുടെ സംഭാഷണങ്ങള്‍ ഒരിക്കലും ഞാന്‍ മറക്കില്ല. സുശാന്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും തന്റെ അനുശോചനം അറിയിക്കുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു.
https://www.facebook.com/Malayalivartha
























