ഷോയിൽ നിന്നും പുറത്തായതോടെ നേരെ പോയത് അജ്മാനിലേക്ക്... പിന്നെ സംഭവിച്ചത് വലിയ വേദനയായിരുന്നു... ഒന്ന് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ! മാസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് വീണ നായര്‍

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്‌ബോസ് മലയാളം ഷോയുടെ രണ്ടാംസീസണിലുടെ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് വീണാ നായര്‍.
ബിഗ്‌ബോസിലൂടെ വീണയെപോലെതന്നെ താരത്തിന്റെ മകന്‍ അമ്ബാടിയും ഭര്‍ത്താവ് കണ്ണനുമെല്ലാം മലയാളിക്ക് സുപരിചിതരാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ താത്കാലികമായി ഷോ നിര്‍ത്തിവെച്ചു.
അതേസമയം ഷോയിൽ നിന്നും പുറത്തായ വീണ നേരെ പോയത് അജ്മാനിലേക്കായിരുന്നു. എന്നാല്‍ കൊറോണ കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ മാസങ്ങള്‍ക്കുശേഷം വീട്ടില്‍നിന്നും പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ വീണ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നതും ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ്.
കണ്ണേട്ടനും അമ്ബുച്ചനുമൊപ്പം സുഹൃത്തിനെ കാണാന്‍ പോയ യാത്രയിലെ ചിത്രങ്ങളും വീഡിയോയുമാണ് താരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കി ഇട്ടിരിക്കുന്നത്. മാസങ്ങള്‍ക്കുശേഷം കുടുംബത്തിനൊപ്പം പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് മൊത്തത്തില്‍ എന്ന കുറിപ്പോടെയാണ് വീണ ചിത്രം പങ്കുവെച്ചത്.
അമ്ബുച്ചന്‍ തന്റെ ആനയുമായി കാറിലിരിക്കുന്നതിന്റേയും മറ്റും ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
https://www.facebook.com/Malayalivartha
























