അച്ഛനെ കാണാതെ ഇരുന്നതില്‍ തനിക്ക് യാതൊരു വിഷമവുമില്ലായിരുന്നു... ജീവിതത്തിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് ഖുശ്ബു

ഖുശ്ബു എന്ന താരത്തെ അറിയാത്ത സിനിമാപ്രേമികള്‍ ആരും തന്നെ ഉണ്ടാകില്ല. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് ഖുശ്ബു. എന്നാല്‍ കടന്ന് വന്ന വഴികള്‍ അത്ര സുഖകരമല്ലെന്ന് പറയുന്ന നടിയുടെ പഴയ വീഡിയോ വീണ്ടും വൈറലാവുകയാണ്. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു. നടി ജീവിതത്തിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. പിതാവിനെ കണ്ടിട്ട് ഏകദേശം മുപ്പത് വര്‍ഷത്തിന് മുകളിലായെന്ന് കൂടി നടി വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവ് പിന്തുണ നല്‍കുന്നതിന് പകരം പണത്തിന് വേണ്ടിയാണ് ശ്രമിച്ചിരുന്നതെന്നും ഖുശ്ബു പറയുന്നു.
ഒരു തരത്തിലും പിതാവ് പിന്തുണ തന്നിട്ടില്ല. അദ്ദേഹത്തെ കണ്ടിട്ട് തന്നെ മുപ്പത് വര്‍ഷത്തോളമായി. അച്ഛന്‍ വീട്ടില്‍ നിന്നും വേറെ എങ്ങോട്ടോ പോയി. അതിന് ശേഷം യാതൊരു വിവരവുമില്ല. ഇത്രയും കാലം അച്ഛനെ കാണാതെ ഇരുന്നതില്‍ തനിക്ക് യാതൊരു വിഷമവുമില്ല. ഞാന്‍ സന്തോഷവതിയാണ്. അദ്ദേഹത്തിന് ആകെ വേണ്ടത് പണം മാത്രമായിരുന്നു. എന്ത് സിനിമ ചെയ്യുന്നു എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നു. പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനം.
ചെറിയ വയസില്‍ തന്നെ അഭിനയിച്ചിരുന്നതിനാല്‍ വേറെയൊന്നും ചെയ്യാന്‍ അവസരവും കിട്ടിയിരുന്നില്ല. അങ്ങനെ എട്ടാം ക്ലാസിന് ശേഷം തനിക്ക് പഠിക്കാന്‍ പോലും അവസരം കിട്ടിയിരുന്നില്ലെന്നും ഖുശ്ബു വെളിപ്പെടുത്തുന്നു. എല്ലാ കാലത്തും വിദ്യാഭ്യാസം പ്രധാനമാണെന്ന് ഞാന്‍ പറയും. എന്നും ഖശ്ബു പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























