Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല, ഒടുവില്‍ തുറക്കെടോ എന്നുവരെയായി; കൈയിട്ട് മമ്മൂക്കയെ പിടിച്ചേനെ; നടി പൗളി വില്‍സന്റെ വെളിപ്പെടുത്തല്‍

17 JUNE 2020 10:01 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ പറ്റി ഒരുപാട് പേര് ജാഡയാണെന്നും മറ്റും പറഞ്ഞിട്ടുണ്ട്. എന്നാൽ; അത് തിരുത്തി തന്റെ അനുഭവകഥയുമായി മുന്നോട്ട് വരുന്നവരും നിരവധിയാണ്. ഇപ്പോഴിതാ തന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി പൗളി വില്‍സണ്‍.

അണ്ണന്‍ തമ്ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് പൗളി വില്‍സണ്‍. പതിറ്റാണ്ടുകള്‍ നീണ്ട നാടകാഭിനയതിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നത്. ആദ്യകാലങ്ങളിലെ ചെറിയ വേഷങ്ങളില്‍ തുടങ്ങി പിന്നീട് മംഗ്ളീഷ്, ലീല, ഗപ്പി എന്നീ സിനിമകളിൽ ശ്രദ്ദേയമായ വേഷം ചെയ്തു. ഈ മ യൗവിലൂടെ സംസ്ഥാന പുരസ്‌കാരവും താരം നേടി.

ഇപ്പോഴിതാ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചുള്ള പൗളിയുടെ വാക്കുകള്‍ ശ്രദ്ദേയമാകുകയാണ്. പൗളിയുടെ വാക്കുകൾ ഇങ്ങനെ...

'എല്ലാവരും പറയും മമ്മൂക്ക ഭയങ്കര ഭീകരനാണെന്ന്. എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരുപരിചയവും ഇല്ലത്തവരോട് ആരും എന്താണെന്ന് ചോദിക്കില്ലല്ലോ? അതാണ് ആളുകള്‍ ഉദ്ദേശിക്കുന്നത്. പരിചയമുള്ളവരോടൊക്കെ മമ്മൂക്ക വളരെ ഫ്രീയാണ്. എല്ലാവരോടും നല്ല കമ്ബിനിയുള്ള ആളുതന്നെയാണ്. പിന്നെ അവരുടെ പൊസിഷന്‍ അനുസരിച്ച്‌ കുറച്ചൊക്കെ അങ്ങനെ തന്നെ നില്‍ക്കണം. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഇടയ്‌ക്ക് ഒരു സംഭവമുണ്ടായത്; വൈപ്പിനില്‍ വന്നപ്പോള്‍ മമ്മൂക്ക കാറിന്റെ ഡോര്‍ തുറന്നില്ലെന്ന് പറഞ്ഞ് ചിലര്‍ ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ജംഗാറില്‍ കയറാന്‍ വന്ന സമയത്ത് മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല. ഒടുവില്‍ തുറക്കെടോ എന്നുവരെയായി. ചില്ലു തുറന്നിരുന്നെങ്കിലോ? കൈയിട്ട് മമ്മൂക്കയെ പിടിച്ചേനെ. അതൊക്കെ ഒരു അസ്വസ്ഥതയല്ലേ? അതുകൊണ്ടുതന്നെയാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. അല്ലാതെ ഏതു കൊച്ചുകുട്ടിയുടെ അടുത്തും കൂടാന്‍ പറ്റിയ സ്വഭാവമാണ് മമ്മൂക്കയുടേത്. ഉള്ളില്‍ ഒരുവെറുപ്പും ആരോടുമില്ല. എല്ലാവരോടും സ്‌നേഹത്തോട് തന്നെയാണ് അദ്ദേഹം പെരുമാറുന്നത്' എന്നും പൗളി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (19 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (32 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (41 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (56 minutes ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (59 minutes ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends