അത് അവസാനിച്ചു... ആദ്യമായി വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ച് നടി മേഘ്ന വിന്‍സെന്റ്! കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച നമ്മൾ ടെന്‍ഷന്‍ അടിക്കണ്ട ആവശ്യമില്ല... തുറന്നടിച്ച് താരം...

സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നേടിയ താരമാണ് മേഘ്ന. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുൻപ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു നടി മേഘ്ന വിന്‍സെന്റിന്റെ വിവാഹമോചന വാര്‍ത്ത.
ഡോണുമായുള്ള വിവാഹമോചനവാര്‍ത്തയും അദ്ദേഹത്തിന്‍റെ രണ്ടാം വിവാഹവാര്‍ത്തയുമെല്ലാം ചര്‍ച്ചയായപ്പോഴൊന്നും മറുപടിയുമായി മേഘ്ന വന്നിരുന്നില്ല. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ട് പ്രയോജനമൊന്നുമില്ലാത്തതുകൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് പ്രതികരിക്കാത്തതെന്ന് മേഘ്ന പറയുന്നു.
തന്റെ യുട്യൂബ് ചാനലിന് 50000 സബ്സ്ക്രൈബേഴ്സ് തികഞ്ഞതിന്റെ ഭാഗമായി കമന്റില്‍ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചപ്പോഴാണ് താരം ഇത് വ്യക്തമാക്കിയത്.
വിവാഹമോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മേഘ്ന എന്താണ് ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും എന്താണ് വിവാഹ ബന്ധത്തില്‍ സംഭവിച്ചതെന്നുമൊക്കെയുള്ള അന്വേഷണവുമായി പലരും എത്തിയിരുന്നു.
''കുറേ പേര്‍ ചോദിച്ചത് വിവാഹമോചനത്തെക്കുറിച്ചാണ്. അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതേക്കുറിച്ച് കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട്.
ഞാനെന്തിനാ ഇതിനൊക്കെ മറുപടി നല്‍കുന്നത് ? ഞാനിതിനെ കുറിച്ച് അഭിമുഖത്തിലോ ഒന്നിലും കമ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. കഴിഞ്ഞു പോയി കാര്യത്തെക്കുറിച്ച നമ്മള് ടെന്‍ഷന്‍ അടിക്കണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി'' - മേഘ്ന പറഞ്ഞു
ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആലോചിക്കാതെ ഈ നിമിഷത്തില്‍ സന്തോഷത്തോടെയും സമാധാനത്തെടെയും ജീവിതം നയിക്കുക എന്നതാണ് ഇപ്പോഴത്തെ നയം എന്നും മേഘ്ന കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha


























