അതെല്ലാം കഴിഞ്ഞകാര്യം... മേഘ്‌ന വിന്‍സെന്റ് മനസ്സ് തുറക്കുന്നു

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. തന്റെ സുഹൃത്തും സീരിയല്‍ താരവുമായ ഡിംപിള്‍ റോസിന്റെ സഹോദരനെയാണ് മേഘ്‌ന വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ കുറച്ചുകാലം മാത്രമാണ് ഈ ദാമ്ബത്യം നിലനിന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ ഒന്നിനോടും പ്രതികരിക്കേണ്ട എന്നാണ് തീരുമാനമെന്നും മേഘ്‌ന യൂട്യൂബില്‍ പ്രേക്ഷകരുമായി സംവദിക്കവേ പറഞ്ഞു.
'അത് അവസാനിച്ചു. കഴിഞ്ഞുപോയ കാര്യത്തെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതേക്കുറിച്ച് കുറെ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി ഇതിനൊന്നും മറുപടി നല്‍കാത്തത് എന്തുകൊണ്ടാണ്, പ്രതികരിക്കാത്തത് എന്നെല്ലാം ചോദ്യങ്ങള്‍ വരുന്നുണ്ട്. ഞാന്‍ എന്തിനാണ് ഇതിനൊക്കെ മറുപടി നല്‍കുന്നത്. ഒരു അഭിമുഖത്തില്‍ പോലും കമ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. കഴിഞ്ഞതിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ട എന്നാണ് തോന്നുന്നത്' മേഘ്‌ന പറഞ്ഞു.
https://www.facebook.com/Malayalivartha


























