Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

എന്റെ പെങ്ങളുടെ വീട്ടിൽ ഞങ്ങൾ എല്ലാവരുംകൂടി ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിച്ചു.. പക്ഷെ അത് ഡാഡിച്ചന്റെ ആദ്യത്തേയും അവസാനത്തെയും ബർത്ഡേ ആഘോഷമാണെന്ന് ഞങ്ങൾ അറിഞ്ഞില്ല ! രാജന്‍ പി ദേവ് ഓര്‍മയായിട്ട് പത്തു വര്‍ഷം കഴിഞ്ഞു; വൈകാരികമായ കുറിപ്പുമായി മകന്‍ ജുബില്‍

19 JUNE 2020 12:00 PM IST
മലയാളി വാര്‍ത്ത

പരുക്കന്‍ വേഷത്തില്‍ ഇടിവെട്ട് ശബ്ദമായി മലയാളസിനിമയിലേക്ക് വന്ന് പിന്നീട് കോമഡിയും അച്ഛന്‍ വേഷങ്ങളും തനിക്ക് അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച അനശ്വരനടന്‍ രാജന്‍ പി ദേവ് ഓര്‍മയായിട്ട് പത്തു വര്‍ഷം കഴിഞ്ഞു.

നാടകരംഗത്ത് നിന്നും സിനിമയിലേക്ക് വന്ന് വിജയതാരമായതില്‍ പ്രധാനിയായിരുന്നു രാജന്‍ പി ദേവ്. ആദ്യകാലത്ത് ഉദയാ സ്റ്റുഡയോവില്‍ ഫിലിം റെപ്രസന്റേറ്റീവായി ജോലി നോക്കിയ അദ്ദേഹം പിന്നീട് സഞ്ചാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയെങ്കിലും താരമൂല്യമുയര്‍ത്തിയത് തമ്ബി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ പ്രതിനായകവേഷം.

പിന്നീട് ചലച്ചിത്രപ്രേമികള്‍ നെഞ്ചോട് ചേര്‍ക്കുന്ന ഒരുപിടി വേഷങ്ങള്‍. അവയില്‍ ഏകലവ്യന്‍, കമ്മീഷണര്‍, സ്ഫടികം, അനിയന്‍ ബവ ചേട്ടന്‍ ബാവ, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, ദി കിംഗ്, അഴകിയ രാവണന്‍, കരുമാടിക്കുട്ടന്‍, ദാദാസാഹേബ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോഴിതാ താരത്തിന്റെ ഓര്‍മകളുമായി മകന്‍ ജുബില്‍ രാജന്‍ പി ദേവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്...

കുറിപ്പ് ഇങ്ങനെ...

ഞങ്ങളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഡാഡിച്ചന് എന്നും ഭയങ്കര ഉത്സാഹം ആയിരുന്നു. പക്ഷെ ഡാഡിച്ചന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയിട്ടില്ല. ഡാഡിച്ചന്‍ ഏതെങ്കിലും ഷൂട്ടിംഗ് സെറ്റുകളിലായിരിക്കും. അഥവാ വീട്ടില്‍ ഉണ്ടെങ്കിലും ഡാഡിച്ചന് വലിയ ഉത്സാഹം ഒന്നും കാണില്ല.

പക്ഷെ 2009ജൂണ്‍ 18, എന്നോട് പറഞ്ഞു നമുക്ക് ചോയ്സില്‍ (എന്റെ മൂത്ത സഹോദരിയും കുടുംബവും താമസിക്കുന്ന വില്ല ) പോയി കേക്ക് കട്ട് ചെയ്യാമെന്ന്. ഞാന്‍ ഓകെ പറഞ്ഞു. എന്റെ ഒരു friend ഉണ്ടായിരുന്നു, പ്രശാന്ത്, അവനെയും കുടുംബത്തെയും വിളിക്കാൻ പറഞ്ഞു.. !!

അവന്റെ അമ്മാവൻ ഡാഡിച്ചന്റെ സുഹൃത്താണ്. അങ്ങനെ അവനും ഭാര്യയും കുഞ്ഞും വന്നു.. അങ്ങനെ എന്റെ പെങ്ങളുടെ വീട്ടിൽ ഞങ്ങൾ എല്ലാവരുംകൂടി ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിച്ചു.. പക്ഷെ അത് ഡാഡിച്ചന്റെ ആദ്യത്തേയും അവസാനത്തെയും bithday സെലിബ്രേഷൻ ആണെന്ന് ഞങ്ങൾ അറിഞ്ഞില്ല..

തൊട്ടടുത്ത മാസം, July 29, ഡാഡിച്ചൻ ഞങ്ങളെ വിട്ടുപോയി... ഏതാനും വർഷങ്ങൾക്കു മുൻപ് എന്റെ സുഹൃത്ത് പ്രശാന്തും ഞങ്ങളെ വിട്ടുപോയി.. !! വീണ്ടും ഒരു june 18...അറിയാതെ choice-ലെ ആ birthday ആഘോഷം ഓർത്തുപോയി..
Happy Birthday Dadicha...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (5 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (54 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (57 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (4 hours ago)

Malayali Vartha Recommends