ഗായിക മൊണാലി താക്കൂറിന്റെ രഹസ്യ ചിത്രം വൈറലാകുന്നു

പ്രേമം പവിത്രമാണ്. അത് വെളിവാക്കുകയാണ് പിന്നണി ഗായിക മൊണാലി താക്കൂര്‍. മൊണാലിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ജീവിതപങ്കാളി മൈക്ക് റിച്ചര്‍ വിവാഹാഭ്യര്‍ഥന നടത്തിയതിന്റെ ചിത്രങ്ങളും അന്നത്തെ ഓര്‍മ്മകളുമാണ് വികാര നിര്‍ഭരമായ കുറിപ്പിലൂടെ മൊണാലി പറയുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016ലെ ഒരു ക്രിസ്മസ് രാത്രിയിലാണ് മെക്ക് റിച്ചര്‍ അമ്പത് റോസാപ്പൂവുകള്‍ അടങ്ങിയ പൂച്ചെണ്ട് നല്‍കി മൊണാലിയോടു വിവാഹാഭ്യര്‍ഥന നടത്തിയത്.
ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനത്തിലെ ചിത്രങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കായ് പങ്കുവയ്ക്കുകയാണ്. 2016ലെ ക്രിസ്മസ് രാവില്‍ മൈക്ക് അമ്പത് അതിമനോഹര റോസാ പൂക്കളുമായി വന്ന് എന്നോടു വിവാഹാഭ്യര്‍ഥന നടത്തി. ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ അതേ ഇടത്തു വച്ചാണ് അദ്ദേഹം എന്നെ ജീവിതത്തിലേയ്ക്കു ക്ഷണിച്ചത്.
ഇതൊക്കെ പറഞ്ഞു പഴകിയ ശൈലിയാണെന്നും കേള്‍ക്കുമ്പോള്‍ വിരസതയനുഭവപ്പെടുമെന്നും എനിക്കറിയാം. എങ്കിലും പറയട്ടെ. ആ നിമിഷം ഞാന്‍ യഥാര്‍ഥത്തില്‍ കരയുകയായിരുന്നു. മൈക്ക്, നീ ഓര്‍മിക്കുന്നുവോ അത്. എത്ര വേഗത്തിലാണ് കാലം കടന്നു പോകുന്നത്. അന്നത്തെ ആ രാത്രി കഴിഞ്ഞിട്ട് വര്‍ഷങ്ങളായി എന്ന് എനിക്കു വിശ്വസിക്കാന്‍ സാധിക്കുന്നല്ലെന്നും മൊണാലി പറയുന്നു
https://www.facebook.com/Malayalivartha


























