പരാതി കൊടുത്ത ഉടനെ തന്നെ ആളെ കണ്ടെത്തി! സൈബര്‍ സെല്ലില്‍ നിന്നും വിളി വന്നയുടനെ ഞാൻ പോയി... ഒരൊറ്റ കാര്യമേ എനിക്ക് അയാളോട് ചോദിക്കാനുണ്ടായിരുന്നുള്ളു... ഞാൻ എത്തി ഒരു മണിക്കൂറിന് ശേഷം അയാള്‍ എത്തി; സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച യുവാവിനെ നേരിട്ട് ചെന്ന് കണ്ടു നടി അപർണ നായർ! ശേഷം സംഭവിച്ചത് മറ്റൊന്ന്...

മലയാള സിനിമകളില്‍ തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് അപര്‍ണ നായര്‍. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ഫോട്ടോയ്ക്ക് താഴെ അധിക്ഷേപിച്ച് ഒരു കമന്റ് വന്നിരുന്നു. താരം അതിനെതിരെ പ്രതികരിക്കുകയും സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ നായര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.
തന്നെ അധിക്ഷേപിച്ച ആ വ്യക്തിയെ തനിക്ക് ഒന്ന് കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അജിത് കുമാര്‍ എന്ന വ്യക്തിയാണ് തനിക്കെതിരെ മോശം കമന്റിട്ടത്. പരാതി കൊടുത്ത ഉടനെ തന്നെ ആളെ കണ്ടെത്തി സൈബര്‍ സെല്ലില്‍ നിന്ന് തന്നെ വിളിച്ചുവെന്നും താന്‍ ചെന്നതിന് ഒരു മണിക്കൂറിന് ശേഷമാണ് അയാള്‍ എത്തിയത്. അയാളോട് എനിക്ക് ഒരു കാര്യമേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളു.
എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് താന്‍ അയാളോട് ചോദിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയപരമായി കമന്റു ചെയ്യാറുണ്ടെന്നും അത്തരത്തിലാണ് ഇതിലും കമന്റ് ചെയ്തതെന്നും അയാള്‍ മറുപടി പറഞ്ഞു. എന്തായാലും അയാളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് താന്‍ പരാതി പിന്‍വലിച്ചുവെന്നും മേലില്‍ ഒരു സ്ത്രീയോടും ഇതുപോലെ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നില്‍ വച്ച് അയാളില്‍ നിന്ന് എഴുതി വാങ്ങി.
പരാതി നല്‍കാന്‍ തന്നെ സഹായിച്ച സുഹൃത്തിനും എഡിജിപി മനോജ് സാറിനും സൈബര്‍ പോലീസ് എസ്.ഐ മണികണ്ഠന്‍ സാറിനും തിരുവനന്തപുരം വനിത സെല്ലിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും താന്‍ നന്ദി അറിയിക്കുന്നുവെന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























