Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുപാട് കഥകള്‍ നിങ്ങളിലുണ്ടായിരുന്നു, ഇനിയും പറയാത്ത ഒരുപാട് രത്നങ്ങള്‍... നിങ്ങളെ കഠിനമായി മിസ് ചെയ്യും സച്ചീ, പ്രത്യേകിച്ചും നിങ്ങള്‍ അനുജനായി കണ്ടിരുന്ന രാജു... സച്ചിയെ കുറിച്ച് പൃഥ്വി

20 JUNE 2020 03:01 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് അഭിനേതാക്കളില്‍ ഏറ്റവും അടുത്ത ബന്ധമുള്ളവരായിരുന്നു ബിജു മേനോനും പൃഥ്വിരാജും. ഇപ്പോഴിതാ സച്ചിയെ അനുസ്മരിക്കുകയാണ് പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന്‍. സച്ചിക്ക് ഒരു അനുജനായിരുന്നു പൃഥ്വിയെന്ന് പറയുന്നു അവര്‍.

‌സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ...

ഒരു എഴുത്തുകാരനോട് വിട പറയേണ്ടിവരുമ്പോൾ ഒരാള്‍ എന്താണ് എഴുതുക? എനിക്ക് വ്യക്തിപരമായി അത്ര അടുത്തറിയുമായിരുന്നില്ല നിങ്ങളെ, മറിച്ച്‌ രാജുവിന്‍റെ സുഹൃത്തായും മികവുറ്റ കഥപറച്ചിലുകാരനായും ആയിരുന്നു പരിചയം.

അടുത്തിടെ തൊഴില്‍ സംബന്ധമായി നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു, ഡ്രൈവിംഗ് ലൈസന്‍സില്‍. പലതവണ നിങ്ങളുമായി സംവദിക്കാനുള്ള അവസരമുണ്ടായി അവിടെ. നിങ്ങളിലെ പ്രതിഭയെ തിരിച്ചറിയാനും കഴിഞ്ഞു, അതൊന്നും ഞാന്‍ പറയേണ്ടതല്ലെങ്കിലും. ഒരുപാട് കഥകള്‍ നിങ്ങളിലുണ്ടായിരുന്നു, ഇനിയും പറയാത്ത ഒരുപാട് രത്നങ്ങള്‍.

നിങ്ങളുടെ വിടവാങ്ങല്‍ സിനിമാലോകത്തിനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒരുപോലെ നഷ്ടമാണ്. നിങ്ങളുടെ മനോഹരമായ കഥകളിലൂടെ എക്കാലവും നിങ്ങളെ ഞങ്ങള്‍ ഓര്‍മ്മിക്കും. ആ കഥകളില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍, നിങ്ങളുടെ ഉല്ലാസഭരിതമായ ചിരികള്‍.

നിങ്ങളെ കഠിനമായി മിസ് ചെയ്യും സച്ചീ, പ്രത്യേകിച്ചും നിങ്ങള്‍ അനുജനായി കണ്ടിരുന്ന രാജു. നിങ്ങളിലൂടെ വന്ന മനോഹരമായ കഥകളിലെ വാക്കുകളിലൂടെ നിങ്ങളുടെ വെളിച്ചം എക്കാലവും പ്രസരിക്കും. വിശ്രമിക്കൂ പ്രിയ സച്ചീ. ഈ കഠിനസമയത്ത് അതിനെ താണ്ടാനുള്ള ബലം നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും കണ്ടെത്തട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (6 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (57 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends