Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

പല്ലിട കുത്തി നാട്ടുകാരെ മണപ്പിക്കല്ലേ സാറന്മാരെ..;അവര്‍ക്കു_നാറും..!

20 JUNE 2020 08:23 PM IST
മലയാളി വാര്‍ത്ത

സിനിമ സെറ്റിലെ വേര്‍ തിരിവിനെ കുറിച്ചുള്ള നടന്‍ നീരജ് മാധവന്റെ തുറന്നെഴുത്ത് സിനിമ മേഖലയില്‍ വലിയ ചര്‍ച്ചക്ക് തന്നെ ഇടയാക്കിയിരിക്കുകയാണ്.. നീരജിനെ പിന്തുണച്ചും വിമര്‍ശിച്ചും സിനിമ മേഖലയിലെ നിരവധിപേർ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നീരജിന്‍റെ അഭിപ്രായപ്രകടനത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ഫെഫ്ക കത്ത് നല്‍കിയിരുന്നു. എല്ലാവരേയും സംശയത്തിന്റെ നിഴലില്‍ വയ്ക്കരുതെന്നും പേരുകള്‍ വെളിപ്പെടുത്തണമെന്നുമാണ് ഫെഫ്ക ആവശ്യപ്പെട്ടിരുന്നത്. ഇപ്പോഴിത നീരജിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.ഫെഫ്കയുടെ നടപടിയെ പരിഹസിച്ചുകൊണ്ടും താന്‍ മുന്‍പും പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളെ അടിവരയിട്ടുകൊണ്ടുമാണ് ഷമ്മിയുടെ പ്രതികരണം.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; :

പല്ലിട കുത്തി നാട്ടുകാരെ മണപ്പിക്കല്ലേ സാറന്മാരെ..;അവര്‍ക്കു_നാറും.!?”അയ്യേ..; ഈ ഇച്ചീച്ചി ചിനിമയില് ചില അലിഖിത നെയമങ്ങളൊക്കെയുണ്ട് ട്ടാ..; ഇവിടത്തെ ചെല സാറമ്മാരേയ്..; പിള്ളാരോട് വേര്‍തിരിവ് കാണിക്കുന്നോരാ..; അറിയാമോ..? എന്ന്, കൂട്ടുകാരോട് ഒന്ന് അറിയാതെ വിളിച്ചു പറഞ്ഞുപോയ, സിനിമയില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യനോട്..;

#ആങ്ഹാ..;

അവനങ്ങനെ പറഞ്ഞോ..? എന്നാലൊടനെ തന്നെ അവന്‍ #വിശദീകരണം_നല്‍കുക..! #സംശയത്തിന്റെ_മുള്‍മുന_പാടില്ല..! #പേരുകള്‍_എടുത്തുപറയുക..! #വിശദാംശം_നല്‍കുക..! #തേങ്ങാക്കൊല..!

#മാങ്ങാത്തൊലി..!

എന്നിങ്ങനെയുള്ള കാലഹരണപ്പെട്ടു പോയ കൊറേ ഉമ്മാക്കികളും പൊക്കിപ്പിടിച്ച്‌..; ഒരുമാതിരി ഉദ്വേഗഭരിതമായി ഉച്ചരിച്ചുദ്ധരിച്ച്‌ കൊണ്ട്..; ഒരാറാം ക്ലാസുകാരനെ പേടിപ്പിക്കാന്‍/പീഡിപ്പിക്കാന്‍ വരുന്ന ട്രേഡ് യൂണിയന്‍ സാറമ്മാരുടെയും, അവരുടെ സൈബര്‍ പോരാളികളുടേയും മാനസീക നിലയോര്‍ത്ത് ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല മലയാളികളേ.!

ഊതിപ്പെരുപ്പിച്ചെടുക്കുന്ന ഭയമാണ് അന്ധമായ അനുസരണയ്ക്ക് അടിസ്ഥാനമെന്ന് കരുതുന്ന അധികാര കൊതിയന്‍മാരായ ഇക്കൂട്ടര്‍..; അണികളെ അനുസരിപ്പിക്കാന്‍ എളുപ്പമാര്‍ഗം അവരില്‍ ഭയം കുത്തി വെക്കുകയാണ് വേണ്ടതെന്ന തെറ്റിദ്ധാരണയാല്‍..; ആര്‍ക്കും മനസ്സിലാകാത്ത നുണകളും കണ്ടുപിടിക്കാനാവാത്ത കള്ളങ്ങളും കൂട്ടിച്ചേര്‍ത്തു തന്ത്രങ്ങള്‍ മെനയുകയാണ്..! ബലഹീനതകള്‍ മറക്കാനുള്ള ഏറ്റവും നല്ല മൂടുപടമാണല്ലോ ഭീഷണി..!!?പലരും പേടിച്ച്‌ അനുസരിച്ചെന്നിരിക്കും.എന്നാല്‍, വിവേകമില്ലാത്ത വിധേയത്വത്തിന് കീഴ്പ്പെടുന്നവരാകില്ല എല്ലാ അനുയായികളും എന്നതിന്റെ തെളിവായി ഇത്തരം ബദല്‍ ശബ്ദങ്ങള്‍ കാലാകാലങ്ങളായി ഉയര്‍ന്നുവരാറുമുണ്ട്..!

അപ്പോഴെല്ലാം അതിന് വിശദീകരണം ചോദിച്ചു ചെല്ലുന്ന അധികാരികള്‍ക്ക്, മലയാളികള്‍ പൊങ്കാല കൊണ്ട് അഭിഷേകം നടത്തുന്ന കാഴ്ചയും കണ്ടിട്ടുണ്ട്..! അന്നത്തെ പൊങ്കാലകളില്‍ വന്ന കലാപരമായ ചില ചേരുവകള്‍ ഓര്‍ത്തപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

എന്‍റെ ടീനേജ് പ്രായത്തില്‍ എന്നെ ചിത്രകല അഭ്യസിപ്പിച്ച..; എന്നെ ഒരു സുഹൃത്തിനെ പോലെ കരുതുന്ന..; നല്ലൊരു മനുഷ്യനും സര്‍വ്വോപരി നല്ലൊരു കവിയും കൂടിയായ ശ്രീ.ജിനദേവന്‍ വെളിയനാട്..; അന്നൊരിക്കല്‍ അദ്ദേഹത്തിന്‍റെ ക്ലാസ് ശ്രദ്ധിക്കാതെ എന്തോ കുരുത്തക്കേട് ഒപ്പിക്കുന്ന എന്നെയും സഹപാഠികളേയും നോക്കി..; ഒരു നിമിഷകവിയെ പോലെ..; ഒരു തുള്ളല്‍ പാട്ടിന്‍റെ ഈണത്തില്‍ അന്നുറക്കെ പാടിയ നാലു വരികള്‍ ഓര്‍ത്തുപോകുന്നു ഞാന്‍..!

വേണ്ടാ_വേണ്ടായെന്ന്_നിനച്ചാല്‍..;

തലയില്‍ക്കേറി_നിരങ്ങും_നിങ്ങള്‍..!

വയ്യാവേലികളായ_കുരുക്കി-

ന്നഴിയുക_വിഷമം_തന്നെയതോര്‍ക്കൂ.!?

വേണ്ടായിരുന്നു. എടുത്തു ചാട്ടമായി പോയി..! ഒഴിവാക്കാമായിരുന്നു..!ഇനി നൈസായിട്ടങ്ങ് സ്കൂട്ടാകുന്നതാ നല്ലത്..! ഇപ്പോള്‍ നമ്മള്‍ വയസ്സമ്മാരുടെ സമയമല്ല..! പുള്ളാര് പറയുന്നത് കേള്‍ക്കാനും ആളുകള്‍ തയ്യാറാണ്..!നമ്മുടെ വീട്ടിലെ പുള്ളാര് പറയുമ്ബോള്‍ നമ്മളും കേള്‍ക്കാറുണ്ടല്ലോല്ലോല്ലോല്ലേ. അങ്ങനങ്ങ് കരുതണം..! അല്ല പിന്നെ..! അനുഭവ ജ്ഞാനമുള്ള ഞാനാദ്യമേ പറഞ്ഞില്ലേ വെറുതെ സ്വന്തം പല്ലിട കുത്തി മണപ്പിക്കാന്‍ നിക്കണ്ടാ, ഭയങ്കര നാറ്റമായിരിക്കുമെന്ന്..!?

കേട്ടില്ല..! അനുഭവജ്ഞരുടെ ജ്ഞാനദൃഷ്ടിയ പുച്ഛിച്ച്‌ തള്ളി..; ഒരിക്കലും അനുകൂലമല്ലാത്ത ഒരു സമയത്ത്, ഒരിക്കലും മണപ്പിക്കാനേ കൊള്ളില്ലാത്ത, സ്വന്തം പല്ലിട സ്വയം കുത്തി സ്വയം മണപ്പിച്ച്‌, നാട്ടുകാരേയും മണപ്പിക്കാന്‍ ശ്രമിക്കുന്ന അധികാര തിമിരം ബാധിച്ച നിങ്ങള്‍..; ഈ ഒന്ന് രണ്ട് കാര്യത്തില്‍ എങ്കിലും ഈ ലോകത്തിനു മുന്നില്‍ സ്വന്തം സാക്ഷ്യം സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാകുന്നത് ഉചിതമായിരിക്കും..!

വരുംതലമുറയുടെ നന്മയെ കരുതി, തൊഴിലിടത്തിലെ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍..; ഇലയ്ക്കും മുള്ളിനും കേടില്ലാതെ..; സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് വെറുമൊരു ആറാം തരക്കാരന്‍ കുറിച്ച അവന്റെ അനുഭവ സാക്ഷ്യം പറച്ചിലിനെതിരെ ഘോരഘോരം പ്രതിഷേധിച്ച്‌ മാധ്യമ ശ്രദ്ധ നേടിയെടുക്കാന്‍ ശ്രമിച്ച നിങ്ങള്‍ എന്തുകൊണ്ടാണ്..;

മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാര്‍, സംവിവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെട്ട 15 പേരുടെ ലോബി ആണെന്നും..; ഇവരില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും..; അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുവെന്നും..; സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും..; പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും..; പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട് എന്നും..;

നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും..; ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച്‌ ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും..; അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്താറുണ്ടെന്നും..; ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റുമുള്ള ഞെട്ടിക്കുന്ന വസ്തുതകള്‍..; ഈ ആറാം ക്ലാസുകാരനെ പോലുള്ള 100-ല്‍ പരം അനുഭവ സാക്ഷ്യം പറച്ചിലുകാരുടെ മൊഴികള്‍, അവരുടെ വാട്ട്സ്‌ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് അടക്കം ഉള്‍പ്പെടുത്തി..; ബഹു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് പത്ത് മുന്നൂറ് പേജുള്ള റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍..; ഒരക്ഷരം പോലും മിണ്ടാതെ വാലും ചുരുട്ടി അവരവരുടെ മടയില്‍ തന്നെ ചുരുണ്ടു കൂടി ഇരുന്നത് എന്തുകൊണ്ടാണ്? അന്നാരും, സംശയത്തിന്റെ മുള്‍മുന പാടില്ലെന്നോ..; അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാനാവശ്യപ്പെട്ടവരുടേയും, നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന #സാറമ്മാരുടെയും മറ്റും

പേരുകള്‍, എല്ലാവരേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താതെ എടുത്തു പറയണമെന്നോ..; അവര്‍ ചെയ്തതിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ വിശുദ്ധമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിടണമെന്നോ ഒന്നും പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ എത്താതിരുന്നത് എന്തുകൊണ്ടാണ്..

കോഴി കട്ടവന്റെ തലയില്‍ കോഴിപ്പൂട കാണും എന്ന പഴഞ്ചൊല്ലില്‍ വിശ്വാസം തോന്നിയത് കൊണ്ടല്ലേ അന്നങ്ങനെ ചുരുണ്ടു കൂടി മടയിലൊളിച്ചിരുന്നത്.
സിനിമാമേഖലയിലെ സ്വതന്ത്രവും നീതിപൂര്‍വ്വമായ മത്സരത്തിന് #സാറമ്മാര് ഭരിക്കുന്ന സംഘടനകള്‍ തടസ്സം സൃഷ്ടിച്ചെന്നും..; നിങ്ങളുടെ ഇഷ്ടത്തിനും, ഇംഗിതത്തിനും, താളത്തിനും തുള്ളാത്തവര്‍ക്ക് നിങ്ങള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നെന്ന് വ്യക്തമായെന്നും..; ഇത്തരം മാത്സര്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ അവസാനിപ്പിക്കണമെന്നും..; ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും നിങ്ങള്‍ വിട്ടുനില്‍ക്കണമെന്നും മറ്റും പേരെടുത്തു പറഞ്ഞ് കുറ്റവാളികളായി മുദ്രകുത്തി..; ലക്ഷക്കണക്കിന് രൂപ പിഴ ഒടുക്കുവാനും ബഹു.കോംപറ്റീഷന്‍ കമ്മീഷനാല്‍ ചുമത്തപ്പെട്ട നിങ്ങള്‍ക്ക്..; ധാര്‍മ്മികത എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്തതുകൊണ്ടാണോ അതോ ഗണേശ് കുമാര്‍ പരസ്യമായി പറഞ്ഞതു പോലെ..; അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കണം എന്നുള്ള അടങ്ങാത്ത അഭിനിവേശം ഉള്ളിന്റെയുള്ളില്‍ രൂഢമൂലമായതു കൊണ്ടാണോ ഇത്തിള്‍ കണ്ണികളേ പോലെ ഇപ്പൊഴും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്.

#മാനിഷാദാ….
ഞാന്‍ മരിക്കുന്നതിന് മുമ്ബ് എന്റെ #ഈ_രണ്ട്_ചോദ്യങ്ങള്‍ക്കെങ്കിലും ഒരു മറുപടി എനിക്ക് നല്‍കാന്‍ #സാറമ്മാര്‍ക്ക് കഴിയുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ് അനുഭവസാക്ഷ്യം പറഞ്ഞ് പറഞ്ഞ് ഇപ്പോഴും മടുത്തിട്ടില്ലാത്ത..; മരണം വരെ പറയുമെന്ന് ശപഥം എടുത്തിട്ടുള്ള ഈ #മുപ്പത്തിയഞ്ചാം_ക്ലാസ്സുകാരന്‍..!അണികളെ അടിമകളാക്കി ഭരിക്കുന്ന ഒരു നേതാവിനും അധികകാലം അധികാരം ഉണ്ടാകില്ല.സത്യം തിരിച്ചറിയുന്ന അനുയായികള്‍ അപകടകാരികളാണ്.ഭയപ്പെട്ട് ജീവിച്ചവരുടെ ഭയം അവസാനിക്കുന്നിടത്ത് ഭയപ്പെടുത്തിയവരുടെ ഭീരുത്വം ആരംഭിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (7 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (56 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (59 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (4 hours ago)

Malayali Vartha Recommends