Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മുക്ക ഹീറോ. കൂടെ പൃഥ്വിരാജ്, ബിജു മേനോന്‍ , ടൊവിനോ, ആസിഫ് അലി... എന്നിവര്‍ ഉണ്ടാകും. അതൊരു ബ്രഹ്മാണ്ഡ സിനിമയായിരിക്കും... സച്ചി ബാക്കിവച്ചുപോയ സ്വപ്നങ്ങൾ...

20 JUNE 2020 08:48 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ സച്ചിയുടെ വേര്‍പാട് സിനിമാ പ്രേമികളെ സംബന്ധിച്ച് ഹൃദയഭേദകമാണ്. അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകളില്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വികരാരനിര്‍ഭരമായ യാത്രയയപ്പിലൂടെ കേരളം അതിന് സാക്ഷ്യം വരിച്ചു. ഒരുപാട് സ്വപ്നങ്ങളും ഒരായിരം കഥകളും മനസില്‍ ബാക്കി വച്ചാണ് സച്ചി മടങ്ങുന്നത്.. ഉറ്റസുഹൃത്ത് നടന്‍ പൃഥ്വിരാജും സച്ചിയുടെ മനസിലെ സ്വപ്നങ്ങള്‍ പങ്കുവച്ചിരുന്നു. സച്ചിയുടെ മനസിലുണ്ടായിരുന്ന ബ്രഹ്മാണ്ച സിനിമയെക്കുറിച്ച്‌ പറയുകയാണ് മലയാളത്തിലെ മുന്‍നിര പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷ. മമ്മൂട്ടിയും, പൃഥ്വിയും ബിജു മേനോനും ടൊവിനോയും ആസിഫ് അലിയും അടങ്ങുന്ന ഒരു മെഗാ സിനിമ ഒറുക്കാന്‍ സച്ചി തീരുമാനിച്ചിരുന്നു. അതിന്റെ പേരും കണ്ടെത്തിയിരുന്നു.

ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

സച്ചിയേട്ടാ.. വിട...
കലയുടെയും കാഴ്ചയുടെയും അപ്പുറമുള്ള ഏതോ ലോകത്തേക്ക് നമ്മുടെ പ്രിയപ്പെട്ട സച്ചിയേട്ടന്‍ മറഞ്ഞു, ഒരുപാടു കഥകള്‍ ബാക്കി വച്ച്‌, ഒരു പാട് സ്വപ്നങ്ങള്‍ അവശേഷിപ്പിച്ച്‌ .. സച്ചിയേട്ടനെ അറിഞ്ഞവര്‍ക്കും മനസി ലാക്കിയവര്‍ക്കും ധാരാളം അനുഭവകഥകള്‍ പറയാനുണ്ടാകും, അദ്ദേഹത്തിന്‍്റെ സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചുമൊക്കെ. അതുപോലെ എനിക്കുമുണ്ട് പ്രിയപ്പെട്ട സച്ചിയേട്ടനെക്കുറിച്ചു പറയാന്‍ ധാരാളം.

സച്ചിയേട്ടനെ വളരെക്കാലം മുമ്ബേ അറിയാമെങ്കിലും കൂടുതല്‍ അടുക്കുന്നത് കാഷ്മീരിലെ ഷോപ്പിയാനില്‍ മേജര്‍ രവി സാറിന്‍്റെ പിക്കറ്റ് 43 എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്. ഒരാഴ്ചയോളം സച്ചിയേട്ടന്‍ അവിടെ വന്നിട്ടുണ്ടായിരുന്നു. എപ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. എന്തുണ്ടെങ്കിലും ഞാനുമായി പങ്കിടുമായിരുന്നു. അദ്ദേഹം ചെയ്യുന്ന സിനിമ തന്നെയായിരുന്നു മുഖ്യ സംസാരവിഷയം. ഒരു ദിവസം ഞാന്‍ ചോദിച്ചു. ചേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഞാനല്ലേ ചെയ്യുന്നത്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അയ്യോ അതല്ലടാ.. ഇത്തവണ വേറെയാള്‍ക്കാരാ ചെയ്യുന്നത്.

ഇനിയൊരു സിനിമ ചെയ്യുമ്ബോള്‍ അത് നീയായിരുക്കും ചെയ്യുന്നത്. അതില്‍ ഒരു സംശയവും ഉണ്ടായിരിക്കില്ല. അതിനു ശേഷം സച്ചിയേട്ടന്‍്റെ സിനിമ അനാര്‍ക്കലി ലക്ഷദ്വീപില്‍ തുടങ്ങി. ഒരു ദിവസം പൃഥ്വിരാജിനെ കാണുന്നതിനായി ഞാനും ലക്ഷദ്വീപിലെത്തി. ഒരാഴ്ച അവിടെ തങ്ങി. അന്നും സച്ചിയേട്ടനുമായി ഏറ്റവും വലിയ കൂട്ട് എനിക്കായിരുന്നു. പിന്നീട് നാട്ടില്‍ വന്നു. മിക്കപ്പോഴും വിളിക്കും. അദ്ദേഹം പറഞ്ഞതുപോലെ അദ്ദേഹത്തിന്‍്റെ അടുത്ത സിനിമയില്‍, അയ്യപ്പനും കോശിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തു. സച്ചിയേട്ടനുമായി കൂടുതല്‍ അടുത്തു. വളരെ ആസ്വദിച്ച്‌ തന്നെ ഷൂട്ട് തീര്‍ത്തു. പടം വലിയ ഹിറ്റായി. റിലീസിന്‍്റെ അന്ന് ഞങ്ങള്‍ ഒരു ഫ്ളാറ്റില്‍ ഇരിക്കുകയാണ്. എല്ലായിടത്തു നിന്നും പടത്തിന് ഗംഭീര റിപ്പോര്‍ട്ട്. അപ്പാള്‍ സച്ചിയേട്ടന്‍ എന്‍്റെയടുത്ത് വന്നിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു, പടം ഒക്കെ ഹിറ്റല്ലേ .. നമുക്ക് ചെലവൊന്നുമില്ലേ..? നിനക്ക് ഞാന്‍ എന്താ തരിക എന്നു പറഞ്ഞു പരതി. എന്നിട്ട് അദ്ദേഹം ഉപയോഗിച്ച വാച്ച്‌ ഊരി എനിക്കു കെട്ടിത്തന്നു.

അയ്യപ്പനും കോശിയുടെ സെറ്റില്‍ വച്ചു തന്നെ അദ്ദേഹത്തിന്‍്റെ ഭാവി പരിപാടികള്‍ എന്നോടു പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്‍്റെ വലിയ സ്വപ്നമായിരുന്നു ഒരു പ്രൊഡക്ഷന്‍ കമ്ബനി തുടങ്ങുക എന്നത്. അങ്ങനെയൊരു കമ്ബനി തുടങ്ങിയാല്‍ നീ എന്‍്റെ കൂടെ നില്‍ക്കില്ലേ എന്നെന്നോടു ചോദിച്ചു. ഞാന്‍ റെഡിയെന്നും പറഞ്ഞു. ആ കമ്ബനിയുടെ ആദ്യ സിനിമ തന്നെ സച്ചിയേട്ടന്‍്റെ അസോസിയേറ്റായ ജയന്‍ നമ്ബ്യാര്‍ക്കു വേണ്ടിയുള്ള തായിരുന്നു. അതേക്കുറിച്ച്‌ സച്ചിയേട്ടന്‍ പറഞ്ഞു, ജയന്‍്റെ സിനിമയുടെ തിരക്കഥ ഞാന്‍ ചെയ്യും. അതിന്‍്റെ പ്രൊഡക്ഷന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ നീ മുന്നോട്ടു നീക്കിക്കോളൂ ,ഞാന്‍ ഒന്നിലും ഇടപെടില്ല എല്ലാം നീ തന്നെ ചെയ്യണം. സംവിധായകനായി അഡ്വാന്‍സ് വാങ്ങിയ സിനിമകളുണ്ട്. അത് എനിക്ക് ചെയ്തു കൊടുക്കണം. ആ ഉത്തരവാദിത്വം എന്നെ ഏല്പിച്ചു. ആ സിനിമയ്ക്കു വേണ്ടിയുള്ള പണിപ്പുരയിലായിരുന്നു ഞാന്‍. ഈയിടെയായി അദ്ദേഹം എന്നും തന്നെ വിളിക്കും. അങ്ങോട്ടുമിങ്ങോട്ടും കാണും. സിനിമയുടെ കാര്യങ്ങള്‍ക്കായും വ്യക്തിപരമായ കാര്യങ്ങള്‍ക്കായും ഞങ്ങള്‍ നിരന്തരം കണ്ടു.

എന്നെ സച്ചിയേട്ടന്‍ രണ്ടു തരത്തിലാണ് വിളിക്കുന്നത്. ബാദുമോനെ ടാ.... എന്നായിരിക്കും ചിലപ്പോള്‍ വിളിക്കുന്നത്. സ്നേഹം കൂടുമ്ബോള്‍ എടാ ബാദുക്കുട്ടാ എന്നാണ് വിളിക്കാറ്. അങ്ങനെ ഒരു ദിവസം തന്നെ വിളിച്ചു. എടാ ബാദുക്കുട്ടാ .. ഒരുഗ്രന്‍ ഐറ്റം (കഥയുടെ ത്രെഡ്) കിട്ടിയിട്ടുണ്ട്. നീ വാ .. ഞാന്‍ അവിടെ ചെന്ന് അത് കേട്ടു. എന്ത് ഐറ്റം കിട്ടിയാലും ഞാന്‍ ഒരാളുടെ അടുത്ത് പറയും.. ഞാന്‍ ചോദിച്ചു, ആരാണത്.? പൃഥ്വിരാജായിരുന്നു അത്. രാജുവിനെ വിളിച്ചു പറഞ്ഞിട്ട് ഞാന്‍ നിന്നെ വിളിച്ചോളാം എന്നദ്ദേഹം പറഞ്ഞു. ഞങ്ങളോട് പറഞ്ഞിട്ടാണ് ജയനോടു പോലും സച്ചിയേട്ടന്‍ സബ്ജക്‌ട് സംസാരിക്കുന്നത്.
അതുപോലെ അയ്യപ്പനും കോശി നടക്കുന്നതിനിടെ ഒരുദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, നീയൊരു ടൈറ്റില്‍ ബ്ലോക്ക് ചെയ്തിട്ട്. ബ്രിഗന്‍്റ് എന്നായിരുന്നു ടൈറ്റില്‍. എങ്ങനെയുണ്ട് പേര് എന്നദ്ദേഹം ചോദിച്ചു, ഞാന്‍ പറഞ്ഞു, ഉഗ്രന്‍ , എന്താണ് സംഭവം എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, പടം നീ ഞെട്ടും. ആരൊക്കെയാണ് ഇതില്‍ അഭിനയിക്കുന്നത് എന്നറിയാമോ? മമ്മുക്ക ഹീറോ. കൂടെ പൃഥ്വിരാജ്, ബിജു മേനോന്‍ , ടൊവിനോ, ആസിഫ് അലി... എന്നിവര്‍ ഉണ്ടാകും. അതൊരു ബ്രഹ്മാണ്ഡ സിനിമയായിരിക്കും. മമ്മുക്കയുടെ ഒരു ലുക്ക് ഒക്കെ എന്നോട് പറയുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു ബ്രിഗന്‍്റിന്‍്റെ കാര്യം എന്നാ ട് പറഞ്ഞത്. ബിജു മേനോനെ നായകനാക്കി ഒരു സിനിമയും അദ്ദേഹത്തിന്‍്റെ മനസിലുണ്ടായിരുന്നു. അതിന്‍്റെ കഥാതന്തു എന്നോടു പറഞ്ഞിരുന്നു.

കഴിഞ്ഞ തവണ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസം എന്നെ വിളിച്ചു; എടാ ഞാന്‍ ഒരു കഥ മമ്മൂക്കയോട് പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കുമോ? അദ്ദേഹത്തിന് തിരക്കുള്ള സമയമാണോ ഇപ്പോള്‍ ..? ഞാന്‍ പറഞ്ഞു, സച്ചിയേട്ടന്‍ പറഞ്ഞാല്‍ മമ്മുക്ക കേള്‍ക്കാതിരിക്കുമോ?
മമ്മുക്കയുടെ അടുത്തു നമുക്കൊരു സബ്ജക്‌ട് പറയാനുണ്ട്. ഒരു താരം കൂടിയുണ്ടെങ്കില്‍ മമ്മുക്ക അഭിനയിക്കുമോ? കഥയില്‍ ആവശ്യമാണെങ്കില്‍ മമ്മുക്ക തയാറാകും എന്നു ഞാനും പറഞ്ഞു.
ബ്രിഗന്‍്റിനെക്കുറിച്ചായിരിക്കാം ഒരു പക്ഷേ സച്ചിയേട്ടന്‍ മമ്മുക്കയോട് പറയാനിരുന്നത്.
അതിനിടെയാണ് എന്‍്റെ ജന്മദിനമെത്തിയത്. എന്നെ സ്നേഹത്തോടെ വിളിച്ചു കൊണ്ടാണ് ആ ആശംസ വീഡിയോ രൂപത്തില്‍ എനിക്കയച്ചത്.

ഇത്തവണ സര്‍ജറിക്കു പോകും മുമ്ബും വിളിച്ചിരുന്നു. എനിക്കും ഒരു സര്‍ജറിയുണ്ടായിരുന്നു. അക്കാര്യവും ഞാന്‍ സച്ചിയേട്ടനോടു പറഞ്ഞു. കുഴപ്പമില്ല, നമുക്ക് രണ്ടു പേര്‍ക്കും സര്‍ജറിയൊക്കെ കഴിഞ്ഞ് റീ ഫ്രഷായി തിരിച്ചു വരാം , എന്നിട്ട് ഭാവി പരിപാടികള്‍ ചെയ്യാം എന്നു സച്ചിയേട്ടനും പറഞ്ഞു. സ്വന്തമായി ഒരു വില്ല ഉണ്ടാക്കുക എന്നത് അദ്ദേഹത്തിന്‍്റെ വലിയ സ്വപ്നമായിരുന്നു. ഒരു പാട് സ്വപ്നങ്ങള്‍ അദ്ദേഹം എന്നോട് പറഞ്ഞു, അതില്‍ ഒന്നെങ്കിലും സാധിച്ചു കൊടുക്കാന്‍ എനിക്കാവട്ടെ....

മരണം ഇങ്ങനെയൊക്കെയാണ് എന്ന് സ്വയം ആശ്വസിക്കാന്‍ നമുക്ക് പറയാം.. എന്നാല്‍ എത്ര ക്രൂരമായിട്ടാണ് ആ മനുഷ്യന്‍്റെ ജീവന്‍ മരണം തട്ടിയെടുത്തത്. എത്രയോ കഥകള്‍, തിരക്കഥകള്‍, സിനിമകള്‍ ... മലയാളികള്‍ക്കായി അദ്ദേഹം മനസ്സില്‍ നൂറ്റെടുത്തു. ബാദു മോനെ.. ബാദുക്കുട്ടാ... എന്നുള്ള വിളിക്ക് ഇനിയെന്‍്റെ സച്ചിയേട്ടനില്ലല്ലോ ..! ഈ വേര്‍പാട് സഹിക്കാവുന്ന തിലും അപ്പുറം
പ്രണാമം സച്ചിയേട്ടാ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (7 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (58 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends