ഷൂട്ടിംഗ് തിരക്കുകളൊന്നുമില്ലാതെ ബെയ്‌ലിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ലാലേട്ടന്‍

ലോക്ക്ഡൗണ്‍ കാലം ആഘോഷമാക്കുകയാണ് മിക്ക താരങ്ങളും. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ കോവിഡ് കാല വിശേങ്ങള്‍ പങ്കുവയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. ചെന്നൈയിലെ വീട്ടില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ബെയ്‌ലിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മോഹന്‍ലാല്‍. ബെയ്‌ലിയെ സ്‌നേഹപൂര്‍വ്വം ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ ആരുടെയും ശ്രദ്ധ കവരും. ഷൂട്ടിംഗ് തിരക്കുകളൊന്നുമില്ലാതെ താരത്തിനൊപ്പം കുറേനാളുകള്‍ ഒന്നിച്ച് വീട്ടില്‍ കഴിയാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഭാര്യ സുചിത്രയും പങ്കുവച്ചിരുന്നു. ' അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കി ഞാന്‍ ഉറങ്ങാതെ കാത്തിരുന്ന ഒരുപാട് സമയങ്ങളുണ്ടായിട്ടുണ്ട്. തിരക്കേറിയ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ അദ്ദേഹത്തിന് പലപ്പോഴും വീടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി, അദ്ദേഹമെനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്നു. ഇടയ്ക്ക് യൂട്യൂബില്‍ കുക്കിംഗ് വീഡിയോകള്‍ കാണുന്നു, അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ഒരു കുക്കിംഗ് സ്‌റ്റൈല്‍ ഉണ്ട്. എന്റെ സുഹൃത്തുക്കളെല്ലാം അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുമ്‌ബോള്‍ ഞാന്‍ എന്റെ ഭര്‍ത്താവ് പാകം ചെയ്ത ഡിഷുകളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഇതെല്ലാം ആസ്വദിക്കാന്‍ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. അച്ഛനെ ഇങ്ങനെ വീട്ടില്‍ കിട്ടിയതില്‍ മക്കളും സന്തോഷത്തിലാണ്. പുറത്തു നിങ്ങള്‍ കാണുന്ന മോഹന്‍ലാല്‍ തന്നെയാണ് വീട്ടിലും. ഒട്ടും മാറ്റമില്ല, ഒരിക്കലും പരാതി പറയാത്ത ലാളിത്യമുള്ള മനുഷ്യന്‍,' ലോക്ക്ഡൗണ്‍ കാലത്തെ ജീവിതത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സുചിത്ര പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























