Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോളിവുഡ് സംഗീതരംഗത്തെ ആത്മഹത്യയെ കുറിച്ചും നിങ്ങള്‍ ഉടനെ കേള്‍ക്കും

20 JUNE 2020 10:28 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലും വെട്ടിത്തുറന്നു പറച്ചിലുമായി പലരും രംഗത്ത്. ബോളിവുഡില്‍ ഗോഡ് ഫാദറില്ലാതെ സിനിമയില്‍ ഉയര്‍ന്നുവരുന്ന അഭിനേതാക്കളെ ചില താരങ്ങള്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നുവെന്ന അഭിപ്രായവുമായി രവീണ ഠണ്ടന്‍, കങ്കണ റണാവത്ത്, വിവേക് ഒബ്‌റോയി എന്നിവര്‍ രംഗത്ത് വന്നതും വലിയ ചര്‍ച്ചയായി.

പിന്നാലെ ബോളിവുഡ് സംഗീതമേഖലയുടെയും സ്ഥിതി മറിച്ചല്ലെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഗായകന്‍ സോനു നിഗം.
''നടനായിരുന്ന സുശാന്തിന്റെ ആത്മഹത്യ ഇന്ന് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഭാവിയില്‍ സംഗീതമേഖലയില്‍ നിന്നുമൊരു ആത്മഹത്യയെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കും. പ്രധാനമായും ഇവിടെ രണ്ടു 'മാഫിയ'കളാണ് എല്ലാം തീരുമാനിക്കുന്നത്. അവര്‍ക്ക് അവരുടെ അധികാരമാണ് വലുത്. ആ അധികാരവും സ്വാധീനവുമുപയോഗിച്ച് ആരൊക്കെ പാടണം പാടരുത് എന്നൊക്കെ അവര്‍ നിശ്ചയിക്കും. ഗായകരുടെ പ്രതിഭയൊന്നും അവര്‍ക്ക് വിഷമയല്ല, പണം മാത്രമാണ് ലക്ഷ്യം. വളരെ കഷ്ടപ്പാട് അനുഭവിച്ച് അവസരത്തിനായി കാത്തു നില്‍ക്കുന്ന സംഗീത പ്രതിഭകളോട് ഇങ്ങനെ ചെയ്യുന്നത് അനീതിയാണ്. എന്നെ സംബന്ധിച്ച് ഞാന്‍ ഭാഗ്യവാനാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ വന്നതിനാല്‍ അന്ന് ഇത്രയും വലിയ മത്സരങ്ങളൊന്നും ഇല്ലായിരുന്നു. ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു.'' സോനു നിഗം പറഞ്ഞു.
സംസാരിക്കുന്നതിനിടയില്‍ സോനു നിഗം നടന്‍ സല്‍മാന്‍ ഖാനെതിരേ പരോക്ഷമായ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. 2016 ഒരു പുരസ്‌കാര നിശയില്‍ അരിജിത് സിംഗിന്റെ പെരുമാറ്റരീതിയില്‍ അസ്വസ്ഥനായ സല്‍മാന്‍ തന്റെ സുല്‍ത്താന്‍ എന്ന സിനിമയില്‍ നിന്ന് അരിജിത്ത് റെക്കോര്‍ഡു ചെയ്ത ഒരു ഗാനം ഉപേക്ഷിക്കാന്‍ സംഗീത സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു.''ഇത്രയും കാലത്തെ അനുഭവസമ്ബത്തുള്ള ഗായകരോട് ഇതു ചെയ്യുന്നുവെങ്കില്‍ പുതുമുഖങ്ങളുടെ അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ'' സല്‍മാന്റെ പേരെടുത്തു പറയാതെ സോനു നിഗം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (8 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (59 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends