സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തു ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയോ? പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ ആത്മഹത്യയില്‍ കുന്ദന്‍ കുമാറിന്റെ ഹർജി...

പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ ആത്മഹത്യയില്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി.
സുശാന്തിനെ സാമ്ബത്തികമായി ചൂഷണം ചെയ്തു ആത്മഹത്യയിലേക്ക് തള്ളിവിട്ടു തുടങ്ങിയ ആരോപണങ്ങളോടെ കുന്ദന്‍ കുമാര്‍ എന്നയാളാണ് ബിഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കൂടാതെ ഐ.പി.സി സെക്ഷന്‍ 306, 420 എന്നീ വകുപ്പുകള്‍ റിയക്കെതിരേ ചുമത്താന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒന്‍പത് മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു.
ഒരുമിച്ചു താമസിച്ചിരുന്ന ഇവര്‍ നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ലോക്ഡൗണിനിടെ വഴക്കുണ്ടാക്കി മാറി താമസിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നും ഇവര്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ സുശാന്ത് മരിച്ച അന്ന് റിയ കോളെടുത്തിരുന്നില്ല.
അന്വേഷണത്തിനായി റിയ തന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചത്.
https://www.facebook.com/Malayalivartha


























