ക്ലൈമാക്സിൽ ഭാവനയുമായി ഉള്ള ലിപ്പ് ലോക്കിനെ പറ്റി മാത്രം ഞാൻ അവളോട് പറഞ്ഞിട്ടില്ലായിരുന്നു... അതങ്ങനെ ഹാൻഡിൽ ചെയ്യുമെന്ന് അറിയില്ലായിരുന്നു... തിയേറ്ററിൽ പോയി ഈ സീൻ എത്താറായപ്പോൾ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ... ഈ കിസ്സ് സീൻ കഴിഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി; ജീവിതത്തിൽ മറക്കാനാകാത്ത ആ അനുഭവം വെളിപ്പെടുത്തി ആസിഫ്

പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആസിഫലി. മിനി സ്‌ക്രീനിലെത്തി പത്ത് വർഷം കൊണ്ട് അറുപതിൽ അധികം സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
താരത്തിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളും കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ ഏറെ തങ്ങി നിൽക്കുന്നവയാണ്. 2013ലാണ് ആസിഫ് – സമ വിവാഹം കഴിഞ്ഞത്. ആസിഫിനൊപ്പം സമ പല പരിപാടികളും സജീവ സാന്നിധ്യമാണ്.
കുറച്ചു ദിവസങ്ങളായി ആസിഫ് പങ്കെടുത്ത സ്വകാര്യ ചാനലിലെ ഇന്റെർവ്യു ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആസിഫ് അലിയോട് ലിപ് ലോക്ക് രംഗങ്ങൾ സിനിമയിൽ ചെയ്യുന്നതിൽ പേടി ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഇല്ല എന്നാണ് താരം മറുപടി പറഞ്ഞത്. അതിനെപ്പറ്റി ആസിഫലി പറയുന്നത് ഇങ്ങനെ.
“ലിപ്പ് ലോക്ക് സീൻ സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ചെയ്യുന്നതിൽ ഒരു പ്രശ്നവും എനിക്കില്ല. ഹണി ബീ എന്ന സിനിമയാണ് കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് . അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാൻ സമയോട് പറഞ്ഞിരുന്നു.
പക്ഷെ ക്ലൈമാക്സിൽ ഭാവനയുമായി ഉള്ള ലിപ്പ് ലോക്കിനെ പറ്റി മാത്രം പറഞ്ഞിട്ടില്ലായിരുന്നു. അതങ്ങനെ ഹാൻഡിൽ ചെയ്യുമെന്ന് അറിയില്ലായിരുന്നു. തിയേറ്ററിൽ പോയി ഈ സീൻ എത്താറായപ്പോൾ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ.
ഈ കിസ്സ് സീൻ കഴിഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി. ആൾ ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു ”
https://www.facebook.com/Malayalivartha























