Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

ഷക്കീലയുമായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഒരു സീന്‍ പോലും എനിക്ക് ഇല്ലായിരുന്നു. അതിലിപ്പോള്‍ ദുഃഖമുണ്ട്!

22 JUNE 2020 02:10 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാളികളുടെ ഹൃദയങ്ങൾ കോരിത്തരിപ്പിച്ച നടിയായിരുന്നു ഷക്കീല . ബി ഗ്രേഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ ഷക്കീല പിന്നീട് അത്തരം ചിത്രങ്ങളുടെ പ്രാമുഖ്യം നഷ്ടമായപ്പോൾ പതിയെ പിന്നണിയിലേക്ക് മറഞ്ഞു.എന്നാൽ ഇപ്പോൾ താരം മുൻനിര ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മുൻപ് ചോട്ടാ മുംബയിൽ അതിഥി വേഷത്തിൽ നടി എത്തിയിരുന്നു.കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഷക്കീല സിനിമകളുടെ ഉത്ഭവം. ചിത്രത്തില്‍ സലിം കുമാറും അഭിനയിച്ചിരുന്നു. ശരിക്കും ഒരു അവാര്‍ഡ് പടം പോലെ ഒരുക്കിയ സിനിമയാണന്നും പിന്നീട് അശ്ലീല സിനിമയായി മാറിയതാണെന്നും പറയുകയാണ് ഇപ്പോൾ സലീം കുമാർ.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിന്നാരത്തുമ്പികളില്‍ അഭിനയിച്ച അനുഭവം സലിം കുമര്‍ വെളിപ്പെടുത്തിയത്.

ഷക്കീല ആദ്യമായിട്ട് വരുന്ന പടമാണ് കിന്നാരത്തുമ്പികള്‍. അന്ന് ഷക്കീലെ ഒന്നും ആര്‍ക്കുമറിയില്ല. എനിക്കും അറിയില്ല. അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല. അവര്‍ അതൊരു അവാര്‍ഡ് പടമായിട്ടാണ് എടുത്തത്. എന്നോട് റോഷന്‍ എന്നൊരു ചേട്ടനാണ് ചിത്രത്തിലെ വേഷത്തെ കുറിച്ച് പറഞ്ഞത്. മൂന്നാര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഷൂട്ട്. അന്ന് ഈ അശ്ലീല രംഗങ്ങള്‍ ഒന്നും സിനിമയില്‍ ഇല്ല. അവര്‍ ഈ സിനിമയും കൊണ്ട് ഒരുപാട് ഇടത്ത് പോയി. ഒരു ഡിസ്ട്രിബ്ര്യൂട്ടറും ഈ സിനിമയെ പരിഗണിച്ചില്ല. ആരും സിനിമ എടുക്കാതെ വന്നതോടെയാണ് അതൊരു മോശം സിനിമയായത്.

ഒരു ദിവസം ഞാന്‍ അതിന്റെ ഡബ്ബിങ്ങിന് പോയി. അപ്പോഴാണ് അവര്‍ എന്നോട് ഇക്കാര്യം പറഞ്ഞത്. സിനിമയില്‍ കുറച്ച് അശ്ലീല രംഗങ്ങള്‍ ചേര്‍ക്കുന്നതിനെ കുറിച്ചായിരുന്നു അത്. പടം ആരും എടുക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ്. നിങ്ങള്‍ അങ്ങനെ ചെയ്‌തോളു എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ നിങ്ങള്‍ എനിക്കൊരു വാക്ക് തരണം. പടത്തിന്റെ പോസ്റ്ററില്‍ എന്റെ ഫോട്ടോ വെക്കരുത്. അവര്‍ എന്റെ അപേക്ഷ പരിഗണിച്ചു. പോസ്റ്ററില്‍ എന്റെ പടം വച്ചില്ല.

നല്ല ഉദ്ദേശത്തോടെ മാത്രം എടുത്ത സിനിമയായിരുന്നു അത്. ഷക്കീലയുമായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഒരു സീന്‍ പോലും എനിക്ക് ഇല്ലായിരുന്നു. അതിലിപ്പോള്‍ ദുഃഖമുണ്ട്. അത്തരത്തിലൊരു പടം വരാന്‍ കാരണം തന്നെ നമ്മള്‍ മലയാളികളാണ്. സത്യം പറഞ്ഞാല്‍ അശ്ലീല സീനുകള്‍ എല്ലാം രണ്ടാമത് ഷൂട്ട് ചെയ്ത് ചേര്‍ത്തതാണ്. അതിനെ കുറിച്ച് ആ സംവിധായകന് പോലും അറിയില്ല. പുള്ളി ആ സിനിമ ഒരു അവാര്‍ഡ് പടമായിട്ടാണ് ചെയ്തത്. നിര്‍മാതാവ് സ്വന്തമായി ചില രംഗങ്ങള്‍ കൂട്ടി ചേര്‍ത്തതാണ്. നിര്‍മാതാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും താരം പറയുന്നു.

ആ സമയത്ത് ഞാന്‍ സിനിമയില്‍ സജീവമാകുന്നതേയുള്ളു. പക്ഷേ എന്റെ നാട്ടില്‍ വൃദ്ധന്മാര്‍ ഞാന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവുമധികം കണ്ടിട്ടുള്ളത് കിന്നാരത്തുമ്പികളാണ്. അന്ന് കല്യാണം കഴിച്ചിരുന്നു. ഭാര്യ അങ്ങനെ ആ സിനിമയ്‌ക്കൊന്നും പോകില്ലല്ലോ. മക്കള് രണ്ട് പേരും ചെറുതായിരുന്നു. രസകരമായ മറ്റൊരു സംഭവം കൂടി ശേഷം നടന്നു. തെങ്കാശി പട്ടണത്തിന്റെ ഷൂട്ടിങ് പഴനിയില്‍ നടക്കുകയാണ്. രാവിലെ ചായ കുടിക്കാന്‍ ഞാന്‍ തട്ടുകടയില്‍ പോയി. അവിടെ രണ്ട് മൂന്ന് പേര്‍ എന്നെ ചൂണ്ടി കാണിക്കുന്നത് കണ്ടു.

എന്നെ തെറ്റിദ്ധരിക്കപ്പെടതായി എനിക്ക് തോന്നി. മൂന്നാല് ദിവസം കുറേ ആളുകള്‍ എനിക്ക് ചുറ്റും കൂടി. ഒരാള്‍ എന്റെ അടുത്ത് വന്ന് നിങ്ങള്‍ നടനാണോ എന്ന് ചോദിച്ചു. ഞാന്‍ തമിഴില്‍ അഭിനയിച്ചിട്ടില്ലെന്ന് അവരോട് പറഞ്ഞു. ആ സിനിമയുടെ പേര് അവര് പറഞ്ഞിട്ടും എനിക്ക് മനസിലായില്ല. ഞാനല്ലെന്ന് അവരോട് പറഞ്ഞോണ്ട് ഇരുന്നു. പിന്നാലെ ആ സിനിമയുടെ മലയാളത്തിലെ പേര് കൂടി അവര്‍ പറഞ്ഞു. അത് കിന്നാരത്തുമ്പി ആയിരുന്നു.

പിറ്റേ ദിവസം മുതല്‍ അവിടെ ജനസാഗരമായി. അന്ന് അവിടെ സുരേഷ് ഗോപിയും ലാലുമൊക്കെ ഉണ്ട്. അവരൊക്കെ അതിലെ നടന്ന് പോകുമ്പോള്‍ എനിക്ക് ചുറ്റും ആളുകള്‍. ഇവരുടെ പിറകേ ആരുമില്ല. മാത്രമല്ല ഞാന്‍ അവിടെ എന്ത് ആവശ്യത്തിന് പോയാലും ആളുകളൊക്കെ ചെയ്ത് തന്നു. മറ്റൊരു മലയാള സിനിമയ്ക്ക് പോലും എനിക്ക് ഇത്രയും ബഹുമാനം കിട്ടിയിട്ടില്ലെന്നും സലിം കുമാര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (41 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (43 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (49 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (56 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends