രാത്രി സുശാന്ത് എന്റെ അരികിലെത്തി... നിന്റെ ഗര്‍ഭപാത്രത്തിലൂടെ ഞാന്‍ വീണ്ടും ജനിക്കും.. എനിക്ക് ആണ്‍കുട്ടിയാണെങ്കില്‍ അത് സുശാന്ത് ആകും! ഞാന്‍ ആകെ വിയര്‍ത്തു.. എന്നെ നശിപ്പിച്ചവരെ വെറുതെ വിടില്ല... ശരീരം ഇല്ലെന്നേ ഉള്ളൂ... ആത്മാവ് ഉണ്ട്'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രാഖി സാവന്ത്; ഏറ്റെടുത്ത് ബോളിവുഡ്

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബോളിവുഡിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. താരത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പല കഥകളും പ്രചരിച്ചു. ഇപ്പോഴിതാ നടന്‍ സുശാന്ത് സിങ് രജ്പുത് സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടെന്നും കുറച്ച് വെളിപ്പെടുത്തലുകൾ നടത്തിയതായി താരത്തിന്റെ കുറിപ്പ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു വെളിപ്പെടുത്തൽ.
രാഖി സാവന്തിന്റെ കുറിപ്പ് ഇങ്ങനെ...
നിങ്ങളോട് ഒരു സന്തോഷ വാര്‍ത്ത പറയാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്ബോഴാണ് പെട്ടന്ന് ഞെട്ടി ഉണരുന്നത്. സ്വപ്നത്തില്‍ ഒരാള്‍ എന്റെ അരികില്‍ വന്നു, മറ്റാരുമല്ല സുശാന്ത് സിങ്. അദ്ദേഹം വീണ്ടും ജനിക്കുമെന്ന് പറഞ്ഞു.
തന്റെ ആരാധകരോട് ഇക്കാര്യം പറയാന്‍ ആവശ്യപ്പെട്ടു. പക്ഷേ എങ്ങനെയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. രാഖി നീ വിവാഹം കഴിച്ച് നിന്റെ ഗര്‍ഭപാത്രത്തിലൂടെയാകും ഞാന്‍ വീണ്ടും ജനിക്കുകയെന്ന് സുശാന്ത് പറഞ്ഞു.
അറിയുക, എനിക്ക് ആണ്‍കുട്ടിയാണെങ്കില്‍ അത് സുശാന്ത് ആകും. ഇത് കണ്ട് കഴിഞ്ഞതും ഞാന്‍ ആകെ വിയര്‍ത്തു. നിങ്ങള്‍ ഇത് വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല,
സുശാന്ത് എനിക്ക് സഹോദരനെപ്പോലെയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ സുശാന്ത് എന്നോട് പറഞ്ഞിട്ടുണ്ട്. 'സിനിമ എനിക്ക് ഒരുപാട് തന്നു അതുപോലെ തന്നെ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്, കങ്കണ എന്നെ പിന്തുണച്ചു നന്ദി. രാഖി എന്നെ പിന്തുണച്ചു. പല സ്ഥലങ്ങളില്‍ നിന്ന് എന്നെ പുറത്താക്കി,
പാര്‍ട്ടികളില്‍ നിന്ന് അവരെന്നെ ഒഴിവാക്കി. എന്റെ കയ്യില്‍ സിനിമകളില്ലായിരുന്നു. പിന്നെ ഞാന്‍ എന്ത് ചെയ്യും. എന്നെ നശിപ്പിച്ചവരെ വെറുതെ വിടില്ല. ശരീരം ഇല്ലെന്നേ ഒള്ളൂ. ആത്മാവ് ഉണ്ട്' എന്ന് സുശാന്ത് എന്നോട് പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha


























