Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

പൃഥ്വിയെ പച്ചയ്ക്ക് വിളിച്ച് യുവതി! ലേശം മസാലയൊക്കെ ചേര്‍ത്ത് നിന്റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ ഇതിലും ഭേദം! പൃഥ്വിയ്ക്കും ആഷിഖ് അബുവിനുമെതിരെ സൈബർ ആക്രമണം കൊഴുക്കുന്നു.....

24 JUNE 2020 10:44 AM IST
മലയാളി വാര്‍ത്ത

മാപ്പിള കലാപം മലയാള മണ്ണിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അങ്ങനെ ഒരു ചരിത്ര സംഭവും കൂടി സിനിമയാവുകയാണ്. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥിരാജാണ്.

പതിവ് സിനിമ പ്രമേയങ്ങളില്‍ നിന്ന് മാറി ഈ ചരിത്ര സിനിമ ആഷിഖ് അബുവാണ് സംവിധാനം ചെയ്യുന്നത്. ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയാണ് വാരിയം കുന്നന്‍.

ഖിലാഫത്ത് പ്രസ്ഥാനത്തിന്‍ മുന്‍നിരയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം. 2021ലാണ് ചിത്രം ആരംഭിക്കുക. സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയതോടെ ആഷിഖ് അബുവിനും പൃഥ്വിക്കുമെതിരെ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടക്കുകയാണ്.

ബിജെപിക്കാരാണ് ഇവര്‍ക്കെതിരെ ആക്രമണം നടത്തുന്നത്. പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് സിനിമാ കാര്യം വ്യക്തമാക്കിയത്. ഉടന്‍ തന്നെ അംബിക എന്ന സ്ത്രീ പൃഥ്വിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് പ്രതികരണവുമായി എത്തി. ‘ ഇതിലും ഭേദം ലേശം മസാലയൊക്കെ ചേര്‍ത്ത് നിന്റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ പറയുന്നതാണെ’ന്നാണ് അംബിക എന്ന സ്ത്രീ പറഞ്ഞത്. ഒരു ജാതീയമായ നിലയിലേക്കാണ് ആക്രമണം പോകുന്നത്.

അംബികയുടെ കമന്റിന് ശേഷം പൃഥ്വി തന്റെ കമന്റ് ഡിലീറ്റ് ചെയ്‌തെന്നും തന്നെ ബ്ലോക്കാക്കിയെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, അഹമ്മദ് ഹാജി കണ്ണില്‍ ചോരയില്ലാത്തവന്‍ ആയിരുന്നെന്നും, കൊടും കുറ്റവാളി ആയിരുന്നുവെന്നും, ഹിന്ദു സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞവന്‍ ആയിരുന്നുവെന്നും അവര്‍ പ്രതികരിച്ചു. എന്നാല്‍ നിരവധി പേര്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം സിനിമക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല രംഗത്തെത്തിയിരുന്നു. 1021ലെ പോലെ ഒടുങ്ങിത്തരാൻ 2021ൽ ഹിന്ദുക്കൾ തയ്യാറല്ലെന്നാണ് കെ പി ശശികല ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിക്കുകയായിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു..

2021 ലേക്ക് വാരിയൻ ക്കുന്നൻ പുനരവതരിക്കുന്നത്രെ ! നായകനും സംവിധായകനും ഹർഷോന്മാദത്തിലാണ്.
വിവാഹാലോചന നടക്കും മുൻപ് കുട്ടിയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയതിന്റെ ഉദ്യേശം വ്യക്തം’ സംഘ പരിവാറുകാർ കേറിക്കൊത്തും മതേതരർ രക്ഷയ്കെത്തും മുഖ്യനും പ്രതിപക്ഷനും ഞാൻ ലച്ചിപ്പോം എന്നും പറഞ്ഞ് ഓതിരം കടകം മറിയും. സിനിമ രക്ഷപ്പെടും! ഫുത്തി എപ്പടി?അവരെ കുറ്റം പറയാൻ പറ്റ്വോ ?
മീശയെന്ന മൂന്നാം കിട നോവൽ രക്ഷപ്പെട്ട തങ്ങനെയല്ലേ? തിയേറ്ററിൽ ഒരു ചലനവുമുണ്ടാക്കാത്ത ഒരു സിനിമ ഇറങ്ങിയ ദിവസം തന്നെ എന്നെ ഒരാൾ വിളിക്കുന്നു. അതിൽ ആറ്റുകാൽ പൊങ്കാലയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട് ടീച്ചർ ഉടനെ പ്രതികരിക്കണം. ഞാൻ സിനിമാരംഗത്തുള്ള ചിലരെ വിളിച്ചു അവർ പറഞ്ഞു അത് കാശിന് കൊള്ളാത്ത സിനിമയാണ്. ഉടനെ പെട്ടീൽ കേറും. അപ്പോഴാണ് ഉദ്ദേശം മനസ്സിലായത്. ആലുവായിലെ സിനിമാ സെറ്റ് കത്തിപ്പിച്ചത് എന്തിനാണെന്ന് മലയാളി തിരിച്ചറിഞ്ഞു..അതോണ്ട് മോനെ പൃഥ്വീ , ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക് ! ഞങ്ങൾ പ്രതികരിക്കും.. വേറിട്ടൊരു പ്രതികരണം ! നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം ! 1921 ലെ പ്പോലെ ഒടുങ്ങിത്തിരാൻ ഈ 2021 ൽ ഹിന്ദുക്കൾ തയ്യാറല്ല!
ആസിഖേ സംവിധാനിച്ചോളു….. കാണാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (18 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (47 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (51 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (56 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends