Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഞാൻ പ്രണയിച്ചിട്ടുണ്ട് , കാമിച്ചിട്ടുണ്ട്, സ്നേഹത്തിനു വേണ്ടി പിറകെ നടന്നിട്ടുണ്ട് , കരഞ്ഞിട്ടുണ്ട് , ചതിക്കപ്പെട്ടിട്ടുണ്ട് , പ്രതികാരം വീട്ടിയിട്ടുണ്ട്. അതിൽ നിന്നൊക്കെ കരകയറിയിട്ടുമുണ്ട് …. പക്ഷേ , അതെല്ലാം എന്റെ തീരുമാനങ്ങൾ തന്നെ, അതിൽ സിനിമാക്കാരും ഉണ്ട് …തുറന്നടിച്ച് ഹിമ ശങ്കർ

24 JUNE 2020 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ സിനിമാമേഖലയിലെ ദുഷ്പ്രവണതകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഹിമ ശങ്കർ രംഗത്ത്.

കുറിപ്പ് ഇങ്ങനെ...

നാക്കു കൊണ്ട് വ്യഭിചരിക്കുന്നവരോട് പറയാനുള്ളത് …..

3 ,4 വർഷം മുൻപ് സർവ്വോപരി പാലാക്കാരൻ എന്ന സിനിമയുടെ അപർണ്ണ ബാലമുരളി ചെയ്ത . കഥാപാത്രം എന്റെ ജീവിതത്തിൽ നിന്നുള്ള ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ Suresh Babu ചേട്ടൻ നിർമ്മിച്ചെടുത്തതായതോണ്ട് , അതിന്റെ ഒരു പ്രസ്സ് കോൺഫറൻസിൽ പങ്കെടുക്കേണ്ടി വന്നു …. അപ്പൊ , ഒരു പത്രപ്രവർത്തകൻ സിനിമയിൽ adjustment നു ആരെങ്കിലും, സമീപിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും, അടുക്കള രഹസ്യം, അങ്ങാടിപ്പാട്ട് ആയ കണ്ണടച്ച് ഇരുട്ടാക്കുന്ന ആ കാര്യത്തിന്റെ എന്നോട് റിലേറ്റ് ചെയ്ത കാര്യം പറയുകയും, പിറ്റേ ദിവസം പത്രങ്ങളടക്കം പലതിലും വാർത്ത വന്ന് , റിപ്പോർട്ടർ ചാനൽ അടക്കം വലിയൊരു interview ചെയ്യുകയും ചെയ്തു … ഇന്ന് അതിന്റെ ഓൺലൈൻ ന്യൂസുകൾ പുതിയത് പൊങ്ങി വന്നത് കണ്ടു … അതിലെ ചില കമന്റ്സ് കണ്ടപ്പോൾ എഴുതാൻ ട്രിഗ്ഗർ ചെയ്യപ്പെട്ടു …. അതുകൊണ്ട് മാത്രം ചിലത് കുറിക്കുന്നു.

ഞാൻ പൊതുവേ ഒരു ഒറ്റയാളാണ് , ഒരാളേയും കൂസാതെ നടന്ന ഒരാൾ , ഇതു വരെ ഉള്ള ഒരച്ചിലിട്ടും എന്നെ വാർക്കാൻ കഴിയില്ല … അത് കൊണ്ട് തന്നെ പൊതു സമൂഹം ഞാൻ ചെയ്ത വർക്കുകളുടെ ബേസിൽ എന്നെ അളന്നപ്പോഴും എനിക്ക് വലിയ വിഷമം ഒന്നും തോന്നിയിട്ടില്ല …. അവരുടെ മനസ് അത്രേ ഉള്ളൂ എന്ന് കരുതി …. എന്ന് വച്ച് നേരെ വന്നതിനോട് നല്ല പണിയും കൊടുത്തിട്ടുണ്ട് … മനസിലാക്കിപ്പിക്കാൻ സമയം നമ്മൾ കൊടുക്കുന്നത് മണ്ടത്തരമാണ് , വളരെ strain ഉം ആണ് . മനസിലാക്കാൻ മാക്സിമം എടുക്കുന്ന strain ഇത്തരം fb post ആണ് … പൊതുവേ , നേരിട്ട് പരിച്ചയപ്പെടുന്നവർക്ക് എന്നെ കുറിച്ച് ഉള്ള ഒപ്പീനിയൻ മാറാറും ഉണ്ട് …. അത് എന്റെ കൺസേണും അല്ല … അഭിപ്രായം തുറന്ന് പറയുന്നവളായതിനാൽ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട് , അനാവശ്യം പറഞ്ഞിട്ടുണ്ട് … ഇത്തരക്കാരി പെണ്ണുങ്ങൾ എന്തിനും തയ്യാർ എന്നുള്ള ബോധ്യം ഉള്ള പോലെയാണ് ഇവിടുത്തെ പുരോഗമനം ഉള്ളവരും ഇല്ലാത്തവരും ആയ ആണും , പെണ്ണും വിശ്വസിക്കുന്നത് … പെണ്ണുങ്ങൾ ആണെങ്കിൽ അവരുടെ ആണുങ്ങളെ വലവീശിപ്പിടിക്കാൻ നടക്കുന്നവൾ എന്ന മട്ടിൽ പെരുമാറിയിട്ടുണ്ട് …

ഞാൻ പ്രണയിച്ചിട്ടുണ്ട് , കാമിച്ചിട്ടുണ്ട്, സ്നേഹത്തിനു വേണ്ടി പിറകെ നടന്നിട്ടുണ്ട് , കരഞ്ഞിട്ടുണ്ട് , ചതിക്കപ്പെട്ടിട്ടുണ്ട് , പ്രതികാരം വീട്ടിയിട്ടുണ്ട്. അതിൽ നിന്നൊക്കെ കരകയറിയിട്ടുമുണ്ട് …. പക്ഷേ , അതെല്ലാം എന്റെ തീരുമാനങ്ങൾ തന്നെ, അതിൽ സിനിമാക്കാരും ഉണ്ട് …. അതിൽ ഒന്നിലും പ്രണയമല്ലാതെ ഒരു ഡിമാന്റും ഉണ്ടായിട്ടുമില്ല … പ്രണയിതാവായിരുന്നവർ ഇപ്പോൾ വലിയ ഡയറക്ടർ ഒക്കെയാണ് ഇന്നുവരെ എന്റെ ആവശ്യവുമായി അവരെ സമീപിച്ചിട്ടില്ല ഒരിക്കലും …. എന്നേ പോലൊരു പെണ്ണ് അങ്ങനെയൊരു തീരുമാനം എടുത്താൻ നേടാവുന്ന പലതും ഉണ്ട് എന്ന് നന്നായിട്ട് അറിയാവുന്നവൾ ആണ് ഞാൻ …
ജീവിതത്തിൽ വേറെ ഒരുപാട് areas ഇഷ്ടമുള്ള ഒരാളാണ് ഞാൻ … നടിയാകണം എന്നല്ല ഡിറക്ടർ ആകണം എന്നാണ് ആഗ്രഹിച്ചത്. അതാണ് പ്ലാൻ ചെയ്യാതെ അഭിനയ ലോകത്തേക്ക് വന്നതും , അടയാളപ്പെടുത്താത്ത പല സിനിമകളും ചെയ്യേണ്ടി വന്നതും … തനിച്ച് Survive ചെയ്യാൻ ശ്രമിക്കുന്നവളുടെ പോക്കറ്റ് മണി ആയിരുന്നു വർക്കുകൾ എല്ലാം … എന്റെ അടുത്തേക്ക് വന്നതാണ് കൂടുതലും ചെയ്തത് … ഒരു സ്പിരിച്വൽ ബിയിംഗ് ആണ് ഞാൻ കൂടുതലും… എന്നു വച്ച് സന്യാസി അല്ല … വേറൊരു തലം ജീവിതത്തിൽ സംഭവിക്കുന്നതിനെല്ലാം കാണാൻ ശ്രമിക്കാറും ഉണ്ട് …

പിന്നെ നമ്മൾ ചെയ്യുന്ന നമ്മുടെ കയ്യിൽ നിൽക്കുന്ന വർക്സ് ചെയ്യുക … സമയമാകുമ്പോൾ നമ്മുടെ വഴിയും തെളിയും എന്ന് വിശ്വസിക്കുന്നു …. ഇതുവരെയും ഞാൻ ” എന്നെ ” നഷ്ടപ്പെടാതെ കാത്തിട്ടുണ്ട് …. ജീവിതാവസാനം വരെയും രാത്രി സുഖമായി ഉറങ്ങണം എന്നാണ് ആഗ്രഹം … എല്ലാം വെട്ടിപ്പിടിച്ചിട്ടും, രാത്രി ഉറക്കം കിട്ടാത്ത എത്രയോ ‘വലിയവർ ” ഉണ്ട് … ആത്മഹത്യ മാത്രം അഭയം ആയവർ… അങ്ങനെ ഒരു ചോയ്സ് ജീവിതത്തിൽ ഞാൻ കോടികൾ തരാമെന്ന് പറഞ്ഞാലും എടുക്കില്ല ….
ഇത്രയും , പറഞ്ഞത് എന്തിനാണ് എന്ന് വച്ചാൽ , ഈ സർവ്വോപരി പാലാക്കാരന്റെ പ്രസ്സ് കോൺഫറൻസിന്റെ സമയത്ത് വിവാദമായ സിനിമയിലെ പാക്കേജിങ്ങ് ,അഥവാ ബെഡ് വിത്ത് ആക്ടിംഗ് , കമന്റ് പോലെ പലരും ഇന്ന് തുറന്ന് പറയുന്നുണ്ട്…. അന്ന്, ഞാനത് പറഞ്ഞപ്പോൾ കുറച്ച് മാധ്യമങ്ങൾ തന്ന സപ്പോർട്ട് അല്ലാതെ, WCC യിലെ ആഡ്യ സ്ത്രീ ജനങ്ങൾ ഒന്നും പ്രതികരിച്ചില്ല . കാരണം എന്തെന്ന് മനസിലായിട്ടും ഇല്ല… വലിയൊരു കോലാഹലം ഉദ്ധേശിച്ച് പറഞ്ഞ കമന്റും അല്ല … പറഞ്ഞത് വൈറൽ ആയിപ്പോയതും ആണ് … വിവാദങ്ങൾ നമുക്ക് പുത്തരി അല്ലാത്തതോണ്ട് പോട്ട് പുല്ല് എന്നും പറഞ്ഞിരുന്നു … പല വർക്കുകൾക്കും എന്നെ വിളിക്കാതായതിന് പിറകിൽ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല, അഭിപ്രായം പറയുന്നവൾക്ക് നേരെയുള്ള സിനിമാ ഇൻസ്ട്രിയിലെ ചൊരുക്കും ആണ് , എന്ന് പല വഴികൾ വഴി അറിഞ്ഞിട്ടും ഉണ്ട് … പരാതിയില്ല ….
പക്ഷേ, അബദ്ധത്തിൽ ഒക്കെ പ്രതികരിക്കേണ്ടി വന്ന സാധാരണക്കാരി കുട്ടി ആയിരുന്നെങ്കിൽ ഈ ഇൻഡസ്ട്രിയുടെ മനോഭാവം അതിന്റെ ആത്മഹത്യയിലേക്ക് നയിക്കുമായിരുന്നില്ലേ …. നമ്മുടെ തൊലി വിവാദ പ്രൂഫ് ആയത് കൊണ്ട് ഇപ്പോഴും സമാധാനത്തിൽ ഇരിക്കുന്നു … സുശാന്തിന്റെ ആത്മഹത്യയുടെ പല വേർഷൻസ് ചർച്ചയാവുന്നത് കൊണ്ട് ഒന്ന് ചിന്തിക്കാൻ പറഞ്ഞതാണ് …
പ്രക്ഷകരോടും , സിനിമാക്കാരോടും , നിങ്ങളുണ്ടാക്കി വച്ച പല അച്ചുകളിലും പെടാത്ത, ശരീരത്തിന്റെ തടവറയിൽ പെടാത്ത, പലതരം പെണ്ണുങ്ങൾ ഉണ്ട് … ഈ യുഗത്തിലും , ഇച്ചിര തുണിയില്ലാത്ത ഉടുപ്പ് ഇട്ടാൽ , ഗ്ലാമറസ് അഭിനയിച്ചാൽ അവൾ വെടിയാണ് എന്ന ബോധം ആണ് നിങ്ങൾക്കുള്ളതെങ്കിൽ , നിങ്ങൾ ബോധനിലവാരത്തിൽ ഒരു മൃഗം മാത്രം ആണ് എന്ന് അറിയുക … ഇത് പുരുഷൻമാർക്കു വേണ്ടി മാത്രമാണ് പറഞ്ഞത് എന്നും, പുരുഷൻമാരെ അടച്ചധിക്ഷേപിക്കുകയും ചെയ്യുകയാണ് എന്ന് വിചാരിക്കരുത് പ്ലീസ് … കുശുമ്പും, കുന്നായ്മയും നിറഞ്ഞ, മറ്റൊരു പെണ്ണിനെ അംഗീകരിക്കാൻ കഴിയാത്ത പുഴുത്ത സ്ത്രീ മനസുകളോടും കൂടിയാണ് പറഞ്ഞത് …

പലതരം , പെണ്ണുങ്ങൾ ഉണ്ട് … നിങ്ങൾക്കു ചിന്തിക്കാവുന്നതിനും അപ്പുറത്ത് … ഇനി എന്റെ കരിയർ , അത് ശരിക്കും തുടങ്ങാൻ പോകുന്നതേ ഉള്ളൂ …. അത് , സിനിമ ആകണോ, നാടകം ആകണോ എന്നൊന്നും നിങ്ങളുടെ കൺസേൺ അല്ല …അത് എന്റെ മാത്രം ജീവിതം ….
ഈ താഴെയുള്ള കമന്റിലെ ബിനീഷ് ബാലൻ മാരുടെ നിലവാരമുള്ളവരോടാണ് പറഞ്ഞത് … ഇനി കിട്ടിയവരുണ്ടെങ്കിൽ പറയണേ , കിട്ടാത്ത ചൊരുക്ക്, കിട്ടി എന്ന് പറഞ്ഞ് നടക്കുന്നവരെ കണ്ടിട്ടുണ്ട്. അതുകൊണ്ടാ …. ഇത്രേം എഴുതേണ്ടി വന്നതിൽ ലജ്ജിക്കുന്നു …. അവന്റെ പലർക്കും വിളിക്കാൻ തോന്നി .. വിളിച്ചു. Control ചെയ്ത് Block ചെയ്തു … Comment delete ചെയ്തു. ഒരു കേസ് ഫയൽ ചെയ്താൽ അവൻ പ്രൂഫ് എത്തിക്കേണ്ടിവരും…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (1 hour ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (2 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (2 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (2 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (2 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (2 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (2 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (2 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (3 hours ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (3 hours ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (3 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (4 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (5 hours ago)

Malayali Vartha Recommends