കോഴിക്കോട് ടിക്ടോക് നായകൻറെ പേരിൽ വിവാഹാലോചനയുമായി രംഗത്തെത്തി... തന്ത്രപരപമായി വിശ്വാസം മുതലെടുത്ത് കടന്നുകൂടി... വീട്ടിലെത്തിയപ്പോൾ പന്തികേട് തോന്നി; പിന്നെ സംഭവിച്ചത് ... തുറന്ന് പറഞ്ഞ് ഷംന

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ഷംനകാസിം. മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മറ്റു ഭാഷകളിലൂടെയാണ് താരംതിളങ്ങിയത്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
കൊച്ചിയിൽ നടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലുപേർ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്.
മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇന്നലെയാണ് നടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെങ്കിലും ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിൽ പരാതി നല്‍കാൻ കഴിഞ്ഞില്ലെന്നാണ് ഇവര്‍ നല്‍കിയ വിവരം. അറസ്റ്റിലായ പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു.
കോഴിക്കോട് സ്വദേശികൾ എന്ന് പരിചയപ്പെടുത്തി ജൂൺ മൂന്നിനാണ് പ്രതികൾ കല്യാണ ആലോചനയുമായി വീട്ടില്‍ എത്തിയത്. പന്തികേട് തോന്നിയപ്പോള്‍ അവരെപ്പറ്റി കൂടുതൽ അന്വേഷിച്ചുവെന്നും ഷംനയുടെ പിതാവ് കാസിം പ്രതികരിച്ചു. ഒരു ലക്ഷം രൂപ ചോദിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























