Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...

മമ്മൂട്ടിക്കൊപ്പം ഏറ്റവും കൂടുതൽ ചിത്രത്തിൽ നായികയായി അഭിനയിച്ച നടിമാർ ആരൊക്കെ!

25 JUNE 2020 03:06 PM IST
മലയാളി വാര്‍ത്ത

1980 മുതല്‍ 2020  വരെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് നായികമാരായി അഭിനയിച്ചത് 150 ഓളം  പേർ. ഇതിൽ മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ചത് ശോഭനയായിരുന്നു. അത് കഴിഞ്ഞാൽ സീമയാണ്.  മമ്മൂട്ടിയുടെ നായികയായി ശോഭന അഭിനയിച്ചത്  35 ചിത്രങ്ങളിലാണ്. സീമ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് 31  ചിത്രങ്ങളിലാണ്. മമ്മൂട്ടി എൺപതുകളിൽ  അഭിനയിച്ച 206 ചിത്രങ്ങളില്‍  നായികമാരായി അഭിനയിച്ചത് ശോഭന, സീമ എന്നീ രണ്ട് നടികള്‍ മാത്രമായിരുന്നു.

ശോഭന 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഏപ്രിൽ 18' എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്ത് എത്തുന്നത്.ഭരതന്റെ 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ' എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമത് അഭിനയിക്കുന്നത്.അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി 'കാണാമറയത്ത്' എന്ന ചിത്രത്തിലും അഭിനയിച്ചു..

1984-2000 കാലഘട്ടത്തില്‍ ശോഭന മമ്മൂട്ടിയുടെ നായികയായി 35 ചിത്രങ്ങളിലാണ് അഭിനയിച്ചത്. 1984 ല്‍ ഭരതന്‍ സംവിധാനം ചെയ്ത 'ഇത്തിരിപ്പൂവേ ചുവന്നപൂവേ' എന്ന സിനിമയിലാണ് ശോഭന ആദ്യമായി മമ്മൂട്ടിയുടെ നായികയാകുന്നത്. 2000 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത 'വല്യേട്ടന്‍' ആയിരുന്നു മമ്മൂട്ടിയോടൊപ്പം ശോഭന അഭിനയിച്ച അവസാന ചിത്രം.

 മമ്മൂട്ടിയുടെ നായികയായി ശോഭന അഭിനയിച്ച 35 ചിത്രങ്ങളില്‍ 25 എണ്ണവും റിലീസായത് എണ്പതുകളിലായിരുന്നു. ഇതില്‍ 8 സിനിമകളും അഭിനയിച്ചത് 1984 ലായിരുന്നു. 1986 ല്‍ ശോഭന മമ്മൂട്ടിയുടെ 7 സിനിമകളില്‍ നായികയായി. 1987 ല്‍ നാല് സിനിമകളില്‍ ശോഭന മമ്മൂട്ടിയുടെ നായികയായി. ഭരതന്‍ സംവിധാനം ചെയ്ത 'ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ', ഐ വി ശശി സംവിധാനം ചെയ്ത 'അനുബന്ധം' , ബാലു മഹേന്ദ്രയുടെ 'യാത്ര' , പി പത്മരാജന്റെ 'ഉപഹാരം', ജോഷിയുടെ 'രാരീരം', അടൂര്‍ ഗോപാലകൃഷ്ണന്റെ 'അനന്തരം', സിബി മലയിലിന്റെ 'വിചാരണ', ഭഭ്രന്റെ 'അയ്യര്‍ ദ ഗ്രേറ്റ്', ഫാസിലിന്റെ 'പപ്പയുടെ സ്വന്തം അപ്പൂസ്', കമലിന്റെ 'മഴയെത്തും മുമ്പേ', സിദ്ദിഖിന്റെ 'ഹിറ്റ്‌ലര്‍' എന്നിവയാണ് ശോഭന മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

പതിനാലാം വയസ്സിൽ തമിഴ് സിനിമകളിൽ നൃത്തം ചെയ്തുകൊണ്ടായിരുന്നു സീമയുടെ തുടക്കം. 1971-ൽ അച്ഛന്റെ ഭാര്യ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയിൽ സീമ തുടക്കം കുറിച്ചത്.  1978- ൽ ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകളിൽ നായികയായതോടെയാണ് സീമ സിനിമയിൽ സജീവമായത്.

1981-89 കാലഘട്ടത്തിലാണ് സീമ മമ്മൂട്ടിയുടെ നായികയായി 31 ചിത്രങ്ങളില്‍ അഭിനയിച്ചത്. സീമ ആദ്യം മമ്മൂട്ടിയുടെ നായികയായത് 1981 ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത 'സ്‌ഫോടനം' എന്ന സിനിമയിലാണ്. അവസാന ചിത്രം 1989 ല്‍ ജോഷി സംവിധാനം ചെയ്ത 'മഹായാനം' ആയിരുന്നു. ഇതില്‍ 10 ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായതും 1984ലായിരുന്നു. സീമ മമ്മൂട്ടിയുടെ നായികയായ 31 ചിത്രങ്ങളില്‍ 18 ഉം സംവിധാനം ചെയ്തത് ഐ വി ശശിയായിരുന്നു.  സീമയേയും മമ്മൂട്ടിയേയും നായിക-നായകന്മാറരാക്കി 1984ൽ  ഐ വി ശശി സംവിധാനം ചെയ്തത് 6 ചിത്രങ്ങളായിരുന്നു.

 1983 ല്‍ സീമ മമ്മൂട്ടിയുടെ നായികയായി 6 ചിത്രങ്ങളില്‍ അഭിനയിച്ചു. ഐ വി ശശിയുടെ 'തടാകം', 'ഇനിയെങ്കിലും', 'അതിരാത്രം' 'അക്ഷരങ്ങള്‍', 'അടിയൊഴുക്കുകള്‍', 'ആള്ക്കൂ ട്ടത്തില്‍ തനിയെ' 'ഇടനിലങ്ങള്‍',  'ആവനാഴി', 'അടിമകള്‍ ഉടമകള്‍' എന്നിവയായിരുന്നു സീമ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രധാന സിനിമകള്‍.  അഭിനയരംഗത്തോടു വിടവാങ്ങിയ സീമ 10 വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം  മമ്മൂട്ടിയുടെ ഇളയമ്മയായി സീമ രഞ്ജിത്തിൻറെ പ്രജാപതിയിൽ അഭനയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവരം ചോർത്തിയതാര്?  (2 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (3 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (3 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (3 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (4 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (4 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (4 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (5 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (5 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (5 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (6 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (6 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (7 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (7 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (7 hours ago)

Malayali Vartha Recommends