Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

നിങ്ങളുടെ പ്രിയപ്പെട്ട നടിമാരുടെ യഥാർത്ഥ പേരറിയണ്ടേ...സംവിധായകർ പെരുമാറ്റിയ നടിമാർ!

25 JUNE 2020 05:32 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ എത്തുമ്പോള്‍ ഈ പേര് മാറ്റുന്ന രീതി അടുത്തിടെ തുടങ്ങിയതല്ല. പ്രേംനസീര്‍,സത്യന്‍, ഷീല തുടങ്ങിയ താരങ്ങള്‍ സിനിമയില്‍ എത്തിയ കാലം മുതല്‍ക്കേ പേര് മാറ്റുന്ന രീതി ഉണ്ടായിരുന്നു.ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ സിനിമാലോകത്ത് പേരിന് പ്രസക്തി ഉണ്ടോയില്ലയോ എന്നത് ഒരു ചോദ്യ ചിഹ്നമാണ്. സരസ്വതി ദേവി, കവിത രഞ്ജിനി, ആശക്കുട്ടി, ഡയാന മറിയം കുര്യൻ തുടങ്ങിയവരൊക്ക മലയാള സിനിമയിലെ പ്രമുഖ നടിമാരാണ്. എന്നാൽ ഈ പേരുകൾ ഒന്നുതന്നെ സിനിമ പ്രേമികൾക്കുപോലും അറിയില്ല എന്നതാണ് സത്യം. എല്ലാവർക്കും നടിമാരുടെ പേരെ അറിയൂ . ചില നടിമാരുടെ പേര് മാറ്റുന്നത് അവരെ സിനിമയിലേക്ക് എത്തിച്ച സംവിധായകരാണ്.

ഷീല - തൃശൂർ കണിമംഗലം സ്വദേശി ആൻറണിയുടെയും ഭാര്യ ഗ്രേസിയുടെയും മകളാണ് ഷീല സെലിൻ. എം.ജി.ആർ. നായകനായ പാശത്തിലൂടെയാണ് ഷീല ‌ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌.എങ്കിലും ആദ്യം പ്രദർശനത്തിനെത്തിയത് മലയാളചലച്ചിത്രമാണ്. ഷീല എന്ന പേര്‌ എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റി.പാശത്തിത്തിന്റെ സെറ്റിൽവച്ച്‌ സരസ്വതി ദേവിയെ കണ്ട പി. ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിൽ ഷീലയെ നായികയാക്കി.ഷീല എന്ന പേരിട്ടത്‌ ഭാസ്കരനായിരുന്നു.

ഉർവശി - വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ് ഉർവശി. കവിത രഞ്ജിനി എന്നായിരുന്നു യഥാർത്ഥ പേര്. ഉർവശി തന്റെ എട്ടാംവയസ്സിലാണ് അഭിനയരംഗത്ത് എത്തിയത്. 1978ൽ റിലീസ്ചെയ്ത മലയാളചലച്ചിത്രം വിടരുന്നമൊട്ടുകൾ ആയിരുന്നു ഉർവശിയുടെ അദ്യ ചിത്രം.

രേവതി- സിനിമ നടിയും സം‌വിധായകയുമാണ്‌ രേവതി ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിക്കുള്ള പേര്. സംവിധായകനായ ഭാരതിരാജയാണ് രേവതി എന്ന പേര് നിര്‍ദേശിച്ചത്. ഭരതൻ സം‌വിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ്‌ ആദ്യമായഭിനയിച്ച മലയാളചലച്ചിത്രം. ഫിർ മിലേം‌ഗെ, മിത്ര് എന്നീ രണ്ടു ചിത്രങ്ങളും രേവതി സംവിധാനം ചെയ്തു.

കെ പി എ സി ലളിത - കെ.പി.എ.സി. ലളിതയുടെ യഥാർത്ഥ പേര് മഹേശ്വരി അമ്മ എന്നാണ്. കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളാണ് കെ പി എ സി ലളിത. നാടകങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. 'കൂട്ടുകുടുംബം' എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയപ്പോൾ പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത്, കെ പി എ സി ലളിതയായി.

മലയാള സിനിമയിൽ യഥാർത്ഥ പേര് മാറ്റിയ നടിമാരുടെ നീണ്ട ലിസ്റ്റ് ആണുള്ളത് . ഡയാന മറിയ കുര്യൻ എന്നാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ യഥാർത്ഥ പേര്. മനസിനക്കരയിൽ തുടങ്ങിയ നയൻതാരയുടെ സിനിമ ജീവിതം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിമാരിൽ എത്തിനിൽക്കുന്നു. ജാസ്മിൻ മേരി ജോസഫ് എന്ന പേര് മാറ്റിയ മീര ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്.
ധന്യ നായർ എന്ന നവ്യ നായർ. നവ്യ നായരുടെ പേരുമാറ്റത്തിന് പിന്നില്‍ സംവിധായകന്‍ സിബി മലയില്‍ ആയിരുന്നു. ആദ്യ ചിത്രം ദിലീപ് നായകനായ ഇഷ്ടം ആണ്. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ഭാവന ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. കാര്‍ത്തിക എന്ന പേരില്‍ വേറെയും നടിമാര്‍ ഉള്ളതാണ് ഭാവന എന്ന പേരു സ്വീകരിക്കാന്‍ കാരണം. മലയാള ചലച്ചിത്ര സീരിയൽ നടിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. സ്മാൾ ഫാമിലി ആണ് ആദ്യ മലയാള ചിത്രം.

ജയഭാരതിയായ ലക്ഷ്മി ഭാരതി, സിൽക്ക് സ്മിതയായ വിജയലക്ഷ്മി, ജയസൂര്യ , വിനീത് എന്നിവരോടൊപ്പം പ്രണയമണിത്തൂവലിൽ അഭിനയിച്ച ഗെർലി ആന്റോ എന്ന ഗോപിക , മമ്മൂട്ടി നായകനായി എത്തിയ അമരം എന്ന ചിത്രത്തിലെ നായികയായ മാതു എന്ന മാധവി. സ്വാസിക എന്ന് പേര് മാറ്റിയ പൂജ,നദിയ മെയ്തു ആയ സെറീന മെയ്തു, അഭിരാമി എന്ന് പേരിൽ അറിയപ്പെടുന്ന ദിവ്യ ഗോപികുമാർ, പത്മാവതി എന്ന പേര് മാറ്റിയ മേനക, അനന്യ എന്ന് പേര് സ്വീകരിച്ച ആയില്യ ഗോപാലകൃഷ്ണൻ നായർ, മൈഥിലിയായ ബ്രൈറ്റി ബാലചന്ദ്രൻ, ഇനിയയായ ശ്രുതി സാവന്ത്, പ്രിയാമണിയായ പ്രിയ വാസുദേവ് മണി അയ്യർ.

ഒരു കാലത്ത് മലയാളികളുടെ പ്രിയനടിയായിരുന്ന പാര്‍വതിയുടെ യഥാര്‍ത്ഥ പേര് അശ്വതി കുറുപ്പ് എന്നാണ്. പഴയകാല നടി കാര്‍ത്തികയുടെ യഥാര്‍ത്ഥ പേര് സുനന്ദ .ഭാനുപ്രിയയുടെ യഥാര്‍ത്ഥ പേര് മംഗഭാമ. രംഭയുടെ യഥാര്‍ത്ഥ പേര് വിജയലക്ഷ്മി എന്നായിരുന്നു. കാര്‍ത്തിക മാത്യൂ എന്നറിയപ്പെട്ടിരുന്ന കാര്‍ത്തികയുടെ യഥാര്‍ത്ഥ പേര് ലിദിയ ജേക്കബ്ബ്. നടി ലക്ഷണയുടെ യഥാര്‍ത്ഥ പേര് കൃഷ്‌ണേന്തു എന്നായിരുന്നു. സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള കാതല്‍ സന്ധ്യയുടെ പേര് രേവതി അജിത്ത്. ഭാമയും തന്റെ യഥാര്‍ത്ഥ പേരിലല്ല വെള്ളിത്തിരയില്‍ അറിയപ്പെടുന്നത്, രഖിത രജേന്ദ്ര കുറുപ്പെന്നാണ് യഥാര്‍ത്ഥ പേര്. ശ്രുതി ലക്ഷ്മിയുടെ യഥാര്‍ത്ഥ പേര് ശ്രുതി ജോസ് എന്നാണ്. അഗസ്റ്റ്യന്റെ മകള്‍ ആന്‍ ആഗസ്റ്റ്യന്‍ അല്ല. അനേറ്റ് അഗസ്റ്റ്യന്‍ ആണ്. ജോമോളിന്റെ ഗൗരി ചന്ദ്രശേഖരപിള്ളയാണ് യഥാര്‍ത്ഥ പേര്. ദിവ്യ വെങ്കിട് സുബ്രമണ്യം ആണ് പിന്നീട് കനിഹ ആയത്. പാര്‍വ്വതി ശിവദാസാണ് ശ്രിദ്ധ ശിവദാസ്, അങ്ങനെ നീളുന്നു മലയാളി നടിമാരുടെ പേര് മാറ്റൽ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (25 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (54 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (58 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends