കിടിലന്‍ ലുക്കില്‍ മീരാ നന്ദന്...

സംവിധായകന്‍ ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ദിലീപ് ചിത്രം മുല്ലയിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദന്‍. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കുവാനും മീര നന്ദന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ അജ്മാനിലെ ഗോള്‍ഡ് എഫ് എമില്‍ റേഡിയോ ജോക്കി കൂടിയാണ് അവതാരകയും മോഡലുമായ മീര നന്ദന്‍. അതു പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സ്ഥിര സാന്നിധ്യമാണ് മീര നന്ദന്‍. താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷക മനം കവരുന്നത്.
https://www.facebook.com/Malayalivartha


























