ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം ആത്മകഥയില്‍ തുറന്ന് എഴുതുമെന്ന് ഊര്‍വ്വശി

മലയാളത്തില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഉര്‍വശി. സിനിമയില്‍ സജീവമായിരിക്കെ മനോജ് കെ ജയനുമായി പ്രണയത്തിലായ താരം പിന്നീട് വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നിരുന്നു എന്നാല്‍ മനോജ് കെ ജയനുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയ താരം അമ്മ വേഷങ്ങളിലും മറ്റും സജീവമാണ്. ഇപ്പോള്‍ തന്റെ മദ്യപാനത്തെ കുറിച്ചും മകളെ പറ്റിയും ഉര്‍വശി മനസ്സ് തുറക്കുകയാണ്. തന്റെ മകള്‍ കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെ ന്നും താന്‍ സിനിമയില്‍ എത്തിയത് ഇതിനോടുള്ള ഇഷ്ടംകൊണ്ടല്ല അത്‌കൊണ്ട് മകളും സിനിമയില്‍ എത്തുന്നതിനോട് താല്പര്യമില്ലെന്നാണ് താരം പറയുന്നത്. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം ആത്മകഥയില്‍ തുറന്ന് എഴുതുമെന്നും ഉര്‍വശി പറയുന്നു. മദ്യപാനം ശീലം തുടക്കത്തില്‍ ഉണ്ടായിരുന്നില്ലെന്നും വിവാഹത്തിന് ശേഷമാണ് തുടങ്ങിയതെന്നും താരം പറയുന്നു. മനോജ് കെ ജയന്റെ വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് മദ്യപാപ്പിക്കാറുള്ളത് അങ്ങനെയാണ് ഇശീലം തുടങ്ങിയത്, അനുഭവിച്ച കാര്യങ്ങള്‍ എല്ലാം തന്റെ ആത്മകഥയില്‍ തുറന്ന് എഴുത്തുമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























