Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

അവര്‍ക്കൊപ്പം കൂടിയാല്‍ സമയം പോകുന്നത് അറിയില്ല...ഒരു സ്‌റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയില്‍ എത്തിയപ്പോള്‍ ഉണ്ടായ സംഭവം ഓര്‍ത്തെടുത്ത് ലക്ഷ്മി ഗോപാലസ്വാമി

27 JUNE 2020 09:41 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട സിനിമാ ലോകത്ത് ഇപ്പോഴും തിളങ്ങുന്ന താരമാണ് ലക്ഷ്മി ഗോപാലസ്വാമി. സിനിമ പോലെ തന്നെ സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കും ഇപ്പോഴും ലക്ഷ്മിയ്ക്ക് കുറവൊന്നുമില്ല. അങ്ങനെ ഒരു സ്‌റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയില്‍ എത്തിയപ്പോഴാണ് പഴയ ഒരു കഥ ലക്ഷ്മി ഓര്‍ത്തെടുത്ത് പറഞ്ഞത്. ഒരു സ്‌റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ വന്ന് പറഞ്ഞു അടുത്തുള്ള തിയേറ്ററില്‍ ബ്രാഡ് പീറ്ററിന്റെ ഒരു ഇംഗ്ലീഷ് പടം ഓടുന്നുണ്ട്. അടിപൊളി സിനിമയാണ്. മുകേഷും വിനീതും വരുന്നുണ്ട് എന്ന് പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമിയെയും നിര്‍ബന്ധിച്ച് കൂട്ടി, നാല് പേരും സിനിമയ്ക്ക് പോയത്രെ. തിയേറ്ററിലെത്തി, സിനിമ തുടങ്ങി.. പക്ഷെ സിനിമ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ക്ക് മുഖത്തോട് മുഖം നോക്കിയിരിക്കേണ്ടി വന്നു. കാരണം സിനിമ ജര്‍മന്‍ ഭാഷയിലായിരുന്നു. ചിരിയോടെ ലക്ഷ്മി ഗോപാല സ്വാമി ഓര്‍ത്തെടുത്തു.ആര്‍ക്കും ഒന്നും മനസ്സിലാകാതെ ഇരുന്നപ്പോള്‍ ലാലേട്ടന്‍ പോപ്‌കോണ്‍ കഴിച്ചുകൊണ്ട് സിനിമ ആസ്വദിച്ച് കാണുന്നു. വെറും ഏഴ് മിനിട്ട് കൊണ്ട് അത് തിന്നു തീര്‍ത്തു. പിന്നീട് ഓരോ സീന്‍ വരുമ്‌ബോഴും മോഹന്‍ലാലും മുകേഷും ഉറക്കെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അവര്‍ക്കൊപ്പം കൂടിയാല്‍ സമയം പോകുന്നത് അറിയില്ല. ഞങ്ങളെ അവിടെ ആര്‍ക്കും അറിയില്ലാത്തത് കൊണ്ട് ആ അവസരം നന്നായി ആസ്വദിക്കാന്‍ സാധിച്ചു ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു. മോഹന്‍ലാലിനൊപ്പം ഒത്തിരി സിനിമകള്‍ അഭിനയിച്ച അനുഭവം ലക്ഷ്മി ഗോപാല സ്വാമിയ്ക്കുണ്ട്. നായികയായി മൂന്ന് സിനിമകള്‍ മാത്രമേ ചെയ്തുള്ളൂ എങ്കിലും, മോഹന്‍ലാല്‍ നായകനായി എത്തിയ പത്തോളം സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളായി ലക്ഷ്മി ഗോപാല സ്വാമി അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല, ലാലിനൊപ്പം ഒത്തിരി സ്‌റ്റേജ് ഷോകളും ലക്ഷ്മി ഗോപാലസ്വാമി ചെയ്തു. 1980 ല്‍ സിനിമാ ലോകത്തെത്തിയ ലക്ഷ്മി ഗോപാല സ്വാമി ഇന്നും അഭിനയത്തില്‍ സജീവമാണ്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇപ്പോള്‍ സെലക്ടീവാണെന്ന് മാത്രം. വിവാഹം പോലും കഴിക്കാതെ സിനിമയെ പ്രണയിച്ച ലക്ഷ്മി രണ്ട് തവണ കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ഒരു തവണ കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (7 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (27 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (33 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (41 minutes ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (5 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (6 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends