Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ആദ്യമായി എന്റെ ഷൂട്ടിങ്‌ കാണാൻ വന്നപ്പോൾ കാണുന്നത് ഞാൻ ആ നടിയെ വെള്ളത്തിൽ നിന്നു കോരിയെടുക്കുന്നതാണ്! ആദ്യമായി തമ്മിൽ കണ്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞു ശരത്

28 JUNE 2020 11:22 AM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശരത്. സീരിയലുകളിലൂടെ ആരാധകരുടെ മനസിലേക്ക് പെട്ടന്ന് ഇടംപിടിച്ച താരം. അന്തരിച്ച സുപ്രസിദ്ധ കഥകളി സംഗീതജ്ഞൻ വെണ്മണി ഹരിദാസിന്റേ മകനാണ് ശരത്. വളരെ ചെറുപ്പത്തിൽ തന്നെ ശരത് സീരിയലുകളുടെയും സിനിമയുടെയും ലോകത്തെത്തി.1994 ൽ പുറത്തിറങ്ങിയ സ്വാഹം എന്ന ചിത്രത്തിൽ വേഷമിട്ടാണ് ശരത് സിനിമ ലോകത്തു എത്തിയത്.

സിനിമകളുടെ ലോകത്തു നിന്നു മാറി ശരത് സീരിയലുകളിൽ എത്തിയതോടെ ആരാധകർ ഒരുപാടുണ്ടായി. ശ്രീമഹാഭാഗവതം, ഹരിചന്ദനം, അമ്മ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, മിന്നുകെട്ട്, മാനസപുത്രി തുടങ്ങിയ സീരിയലുകൾ ശരത്തിനു പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. അന്നും ഇന്നും ചെറുപ്പം നിലനിർത്തുന്ന ഒരാളാണ് ശരത്. വയസ് നാല്പതായെങ്കിലും ഇന്നും ശരത് ചെയുന്നത് ചെറുപ്പക്കാരായ കഥാപാത്രങ്ങളെ തന്നെയാണ്. മഞ്ജു ആണ് ശരത്തിന്റെ ഭാര്യ.

രണ്ട് പെണ്മക്കളാണ് ശരത്തിനു വേദ, ധ്യാന എന്നിങ്ങനെയാണ് പേര്. ഇപ്പോഴിതാ ആദ്യമായി തമ്മിൽ കണ്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം താരങ്ങൾ തുറന്ന് പറയുകയാണ്. മഞ്ജു പറഞ്ഞതിങ്ങനെയായിരുന്നു.. എന്റെ അകന്ന ബന്ധുവാണ് ശരതേട്ടൻ . എന്റെ വീടിനു അടുത്താണ് ശരത്തിന്റെ ചെറിയച്ഛന്റെ വീട്. ഞങ്ങളുടെ വീടിനു അടുത്തുള്ള കോളേജിൽ ഒരു പ്രോഗ്രാമിന് വന്നപ്പോൾ ശരതേട്ടൻ വീട്ടിൽ വന്നിട്ടുണ്ട്. ഞാനാണെങ്കിൽ അന്ന് എട്ടാം ക്ലാസിൽ ആണ് പഠിച്ചിരുന്നത്.

അങ്ങനെ ഒന്ന് രണ്ട് തവണ മാത്രമാണ് കണ്ടിരുന്നത്. എന്റെ കൂട്ടുകാർക്ക്‌ എല്ലാം ശരത്തേട്ടൻ എന്റെ ബന്ധുവാണെന്നു അറിയാമായിരുന്നു. അക്കാലത്തു ചേട്ടൻ ഹിറ്റായ സീരിയലുകളിൽ അഭിനയിക്കുകയായിരുന്നു, അങ്ങനെ കൂട്ടുകാർ ചേട്ടനോട് സീരിയലിന്റെ കഥ അന്വേഷിക്കാൻ പറയുമായിരുന്നു. അങ്ങനെ കഥ ചോദിക്കാൻ ഞാൻ വിളിക്കുമായിരുന്നു.

മഞ്ജു ആദ്യമായി ഷൂട്ടിംഗ് ലൊക്കേഷൻ കാണാൻ എത്തിയപ്പോൾ ഉള്ള അനുഭവം ശരത് പറയുന്നതിങ്ങനെയായിരുന്നു. മഞ്ജു ആദ്യമായി ഒരു ഷൂട്ടിംഗ് കാണാൻ വന്നതായിരുന്നു . ഒരു സിനിമയായിരുന്നു അത്. ഞാൻ ഒരു അമ്പലത്തിലെ പൂജാരി ആയി ആയിരുന്നു അഭിനയിച്ചത്. അതിലെ നായിക അമ്പലക്കുളത്തിൽ വീഴുമ്പോൾ ഞാൻ ചാടി വീണു രക്ഷിക്കുന്ന സീൻ ആയിരുന്നു അത്.

മഞ്ജു ആദ്യമായി അങ്ങനെ ഷൂട്ടിങ്‌ കാണാൻ വന്നപ്പോൾ കാണുന്നത് ഞാൻ ആ നടിയെ വെള്ളത്തിൽ നിന്നു കോരിയെടുക്കുന്നതാണ്. അതങ്ങനെ ഒരു മൂന്ന് മണിക്കൂർ ആ സീൻ ഷൂട്ട്‌ ചെയ്തു... ചിരിച്ചു കൊണ്ട് ആ കഥ ശരത് ഓർത്തെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends