എന്റെ ജീവിതം പരീക്ഷണങ്ങളും, അനുഭവങ്ങളും ചേര്‍ന്നതാണ്... എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍.. എനിക്ക് കടന്നുപോകേണ്ടിവന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും... അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തി നില്‍ക്കുന്നു! അമൃതയുടെ വാക്കുകൾക്ക് പിന്നാലെ ബാലയുമായി വീണ്ടും ഒന്നിക്കുമോയെന്ന് ആരാധകര്‍

പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നണി ഗായികയായി മാറിയ ഗായികയെ പെട്ടന്നായിരുന്നു ആരാധകർ ഏറ്റെടുത്തത്. അമൃത സഹോദരി അഭിരാമിക്ക് ഒപ്പം ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക്ക് ബാന്‍ഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സഹോദരിമാരുടേതായി എ ജി വ്ലോഗ്സ് എന്ന ഒരു യുട്യൂബ് ചാനലും ഉണ്ട്.
ഇവര്‍ സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാവുകയാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത് റാംപില്‍ ചുവടുവെക്കുന്ന അമൃതയുടെ ചിത്രങ്ങളാണ്. അമൃത സുരേഷ് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അമൃത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്.
എന്നാല്‍ നടന്‍ ബാലയുമായുള്ള വിവാഹവും വേര്‍പിരിയലും ഒക്കെ താരത്തിന് ചെറിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. ഇപ്പോള്‍ താരം നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യുട്യൂബ് ചാനല്‍ ഒക്കെയായി തിരക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
താരം കഴിഞ്ഞ വര്‍ഷമാണ് ഔദ്യോഗികമായി വിവാഹമോചിതയായത്. ആരാധകര്‍ അമൃത സുരേഷിന്റേതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്.
അമൃതയുടെ പോസ്റ്റിലൂടെ...
‘എന്റെ ജീവിതം പരീക്ഷണങ്ങളും, അനുഭവങ്ങളും ചേര്‍ന്നതാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടിവന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും. അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തി നില്‍ക്കുന്നു. ഒരു വലിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും എല്ലാം നന്ദി. വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നു പറയുന്നതാണ്. ഐ ലവ് യു ഓള്‍ സോ മച്ച്.’
അമൃതയ്ക്ക് ഒപ്പം പാപ്പു എന്ന് ഓമനപ്പേരുള്ള മകള്‍ അവന്തികയും താരമാണ്. അമൃത സുരേഷ് പാപ്പുവിന് ഒപ്പമുള്ള ചിത്രങ്ങളും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. പാപ്പു വിവാഹമോചനത്തിന് പിന്നാലെ അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. അമൃതയും അഭിരാമിയും ബിഗ്ഗ് ബോസ്സില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് എത്തിയിരുന്നത്. രണ്ട് പേരും ഷോയില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. ഇരുവരും ബിഗ്ഗ് ബോസ്സില്‍ അവസാനം വരെ നിന്ന ശേഷം ആയിരുന്നു തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha
























