ഏഴ് വര്‍ഷമായി ഇരുവരും പിരിഞ്ഞു ജീവിക്കുകയാണ്.. അതിനു പിന്നാലെയാണ് പീറ്ററും വനിതയും പ്രണയത്തിലായത്; നടി വനിതയുമായുള്ള വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ പീറ്ററിനെതിരേ പരാതിയുമായി മുന്‍ഭാര്യ

നടന്‍ വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്.
തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്‌ട്സ് എഡിറ്ററായ പീറ്ററെയാണ് താരം വിവാഹം ചെയ്തത്.
ഇപ്പോഴിതാ വിവാഹത്തിന് തൊട്ടുപിന്നാലെ പീറ്റര്‍ പോളിനെതിരേ പരാതി നല്‍കിയിരിക്കുകയാണ് മുന്‍ഭാര്യ എലിസബത്ത് ഹെലന്‍.
പീറ്റര്‍ താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെ ആണ് നടി വനിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എലിസബത്ത് വടപ്പളനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഇരുവരും പിരിഞ്ഞു ജീവിക്കുകയാണ്. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി പീറ്ററും വനിതയും പ്രണയത്തിലായിരുന്നു. വനിതയുടെ മൂന്നാം വിവാഹമാണിത്.
https://www.facebook.com/Malayalivartha
























